“”…എങ്ങടാ എന്നേങ്കൊണ്ട് പോണേ..??”””_ ഞാൻ നിഷ്കളങ്കത വരുത്താൻ ശ്രെമിച്ചുകൊണ്ടു ചോദിച്ചു…
“”…അച്ചോടാ… എന്തൊരു പാവം… മിണ്ടാണ്ട് വന്നോണമെന്റൊപ്പം..!!”””_ നടക്കുന്നതിനിടയിൽ അവൾപറഞ്ഞു…
പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല….
അവള് നേരേചെന്ന് അവളുടെ റൂം തുറന്നകത്തുകയറി…
എന്നിട്ടവടെക്കിടന്ന കസേരയിലെന്നെ കൊണ്ടിരുത്തി…
“”…ദേ മര്യാദയ്ക്കിവിടിരുന്ന് കളിച്ചോണം…. വെറുതെ ഒരലമ്പിത്തരത്തിനും വായ്നോട്ടത്തിനുമൊന്നും പോവരുത് കേട്ടല്ലോ…. ഞാനോറ്റിവരെ പോയിട്ട് ടപ്പേന്നുവരാം… ദേ… ഇതുങ്കൂടിവെച്ചോ..!!””” _ അവളാ റൂമിന്റെ മൂലയിൽക്കിടന്ന പഴയൊരു സിഗ്മോയെടുത്ത് എന്റെനേരേ നീക്കിവെച്ചുകൊണ്ട് കുട്ടികളോടു പറയുന്നതുപോലെ പറഞ്ഞശേഷം പുറത്തേയ്ക്കിറങ്ങി…
അവളു പോയിക്കഴിഞ്ഞതും വല്ലാത്തൊരൊറ്റപ്പെടൽ ഫീൽചെയ്യാനായി തുടങ്ങി…
ആ റൂമിന്റെ ഭിത്തിയിൽ ഘടിപ്പിച്ച സിസിടിവി കണക്ട്ചെയ്തിരുന്ന എൽഇഡി ഡിസ്പ്ലേയിലൂടെ വൈറ്റ്കോട്ടും സ്റ്റെതുമായി നടന്നുനീങ്ങുന്ന മീനാക്ഷിയേം നോക്കി ഞാനാകസേരയിലിരുന്നു…
സത്യത്തിൽ അവളടുത്തുള്ളപ്പോഴുള്ള ചാട്ടവും കളിയുമൊക്കെയേ എനിയ്ക്കുമുള്ളൂ… അവള് കണ്ണകന്നാൽ എന്റെ ഗ്യാസ്സുപോകും… പിന്നെ വെറും തവിഞ്ഞ ബലൂണാ ഞാൻ… അതുകൊണ്ടാണല്ലോ കോഴിയെന്നൊക്കെ എന്നെ കളിയാക്കിവിളിച്ചാലും തക്കംകിട്ടിയാല്‍ ഞാനിങ്ങോട്ടേയ്ക്ക് പാഞ്ഞുവരുന്നതും…
എന്തായാലും മീനാക്ഷി സീസിടീവിയിൽനിന്ന് മറഞ്ഞ് ഓപ്പറേഷൻ തിയേറ്ററിലേയ്ക്കു കയറിയതും ആ കാഴ്ചയുംനിലച്ചു…