എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Posted by

അതോടെ നമ്മുടെവാക്കിനൊരു വിലയുമില്ലെന്നു മനസ്സിലായതും പിന്നെ ഞാനൊരക്ഷരം മിണ്ടാൻപോയില്ല…

അതിനിടയിലവൾ അവരോടെന്തൊക്കെയോ ചോദിയ്ക്കുന്നതും മറുപടിയായി തലകുലുക്കുന്നതുമൊക്കെ നോക്കി ഞാനനങ്ങാതെ നിന്നു…

സംസാരമൊക്കെ കഴിഞ്ഞ് തിരിച്ചുനടന്നെന്റെ അടുത്തെത്തിയതും എന്തോ ഓർത്തിട്ടെന്നപോലെ അവൾ തിരിഞ്ഞുനോക്കി…

“”…പിന്നെ മിസ്സ്‌…”””_ എന്തോ പറയാൻതുടങ്ങിയ മീനാക്ഷി ആ പെൺപിള്ളാരുടെ പേരറിയാത്തതുകൊണ്ട് വാക്കുകൾമുറിച്ചതാണെന്ന് മനസ്സിലായതും എന്റെയുള്ളിലുറങ്ങി കിടന്ന സഹായമനസ്കത ചവിട്ടിത്തുള്ളിക്കൊണ്ട് പുറത്തേയ്ക്കുചാടി…

“”…അപ്പറെ നിയ്ക്കുന്നത് ജ്യോതി… ഇപ്പറത്തേത് അനഘ..!!”””_ ഞാൻ കുറച്ചു ഗമയോടെ പറഞ്ഞുനിർത്തിയതും മിന്നൂസെന്നെ ഏതോ അന്യഗ്രഹജീവിയെപ്പോലെ മിഴിച്ചുനോക്കി…

ആ പെൺപിള്ളേരാണെങ്കിൽ പൂരചിരിയും…

ഉടനെ,

“”…ഇങ്ങോട്ടു വാടാ കാട്ടുകോഴീ..!!”””_ ന്നും പറഞ്ഞ് അവളെന്നെ കൈയിൽ പിടിച്ചുവലിച്ച് റിസെപ്ഷനിൽനിന്നും പുറത്താക്കി…

“”…അപമാനം.! അതു ഞാൻ സയിയ്ക്കത്തില്ല മിന്നൂസേ..!!”””

“”…നീ വീട്ടില് വാട്ടാ… ഞാങ്കാണിച്ചു തരാം..!!”””_ അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് വീണ്ടുമകത്തേയ്ക്കു കേറി…

…കുറച്ചോവറായിപ്പോയോന്നൊരു സംശയം… ഏയ്‌… ഇല്ല… മീറ്ററിലാ… ഞാൻ സ്വയമാശ്വസിപ്പിച്ചു കൊണ്ടു നിന്നപ്പോഴേയ്ക്കും മീനാക്ഷി ഡോറ് വലിച്ചു തുറന്നുകൊണ്ട് പുറത്തേയ്ക്കിറങ്ങി…

“”…അടുത്തതെങ്ങനെ നാണങ്കെടുത്താന്ന് ആലോയിച്ചോണ്ട് നിയ്ക്കുവാവും… വായിങ്ങട് നാശമ്പിടിച്ചതേ..!!”””_ പുറത്തിറങ്ങിയ മീനാക്ഷി ഇടത്തേ കൈത്തണ്ടയിൽ പിടിച്ചു വലിച്ചുകൊണ്ട് വേഗത്തിൽ നടന്നു…

Leave a Reply

Your email address will not be published. Required fields are marked *