“”…ഇല്ലാ… എനിയ്ക്കു വരാമ്പറ്റൂലാ… നാളെ മാച്ചുള്ളതാ… അതോണ്ടെനിയ്ക്കുറങ്ങിയേ പറ്റുള്ളൂ..!!”””
“”…അതിനു നീവന്ന് ഓപ്പറേഷനൊന്നും ചെയ്യണ്ട… ജസ്റ്റവിടെവരെയൊന്നു ഡ്രോപ്പുചെയ്യണം… അത്രേയുള്ളൂ… ഞാൻ രാത്രി ഡ്രൈവ്ചെയ്താൽ ശെരിയാവില്ല..!!”””_ അവളപ്പുറത്തുനിന്നും വിളിച്ചുപറഞ്ഞു…
“”…ഉവ്വ.! അല്ലാണ്ട് തമ്പ്രാട്ടിയ്ക്ക് ഇരുട്ടുപേടിയായോണ്ടല്ല..??!!”””_ പറഞ്ഞു നാവു വായിലേയ്ക്കിട്ടതും പെണ്ണ് ഡ്രെസ്സ്മാറി വാതിൽക്കലെത്തിയിരുന്നു…
“”…ഇരുട്ട് പേടി നിന്റമ്മയ്ക്കാടാ നാറീ..!!”””_ കയ്യിലിരുന്ന പാവാടകൊണ്ട് മുതുകിലൊന്നു തന്നിട്ട് അവൾ കണ്ണാടിയ്ക്കുമുന്നിൽ നിന്നും മുടികെട്ടാൻ തുടങ്ങി…
പിന്നെ ഞാനൊന്നും മിണ്ടിയില്ല…
പണ്ടൊരുദിവസം രാത്രിയച്ഛനെ ഉറങ്ങാൻ സമ്മതിയ്ക്കാതെ ചെവിയ്ക്കലിരുന്ന് ആരുടെയൊക്കെയോ പരദൂഷണം പറഞ്ഞേന് അമ്മയെ ആ രാത്രി അച്ഛൻ പിടിച്ചോണ്ടോയി വീട്ടിന് പുറത്തുനിർത്തി…
ഇരുട്ടുകണ്ട് പേടിച്ചതും പുള്ളിക്കാരി നിലവിളിതുടങ്ങി…
അതോടെ ആളുകൂടുകയും അമ്മയും ഇരുട്ടുമായുള്ളകൂട്ട് നാട്ടുകാര് മുഴുവനറിയുകയും ചെയ്തു…
അതീശവത്തിനും അറിയാം…. അല്ലായിരുന്നെങ്കിൽ ഞാനെന്നേ മിനാക്ഷിയുടെ ഇരുട്ടുപേടിയെ മുതലെടുത്തേനെ…
“”…എടാ… ചെക്കാ… വെറുതേയോരോന്ന് ആലോചിച്ചിരിയ്ക്കാണ്ട് വരണുണ്ടോ നീയ്..??”””_ മുടിയും പോണിടെയിൽ സ്റ്റൈലിൽവെച്ചു ക്ലിപ്പിട്ട് മുഖത്തൊരു ടച്ച്അപ്പും കഴിഞ്ഞാണ് അവളെന്നെ തട്ടിവിളിച്ചത്…
“”…ഞാമ്മരണോ വാവേ..?? പ്ലീസൊറ്റയ്ക്ക് പോവൂലേ..??”””_ ഞാൻ കെഞ്ചുന്നപോലെ അവളുടെ മുഖത്തേയ്ക്കു നോക്കിയതും പിന്നെയവളെന്നെ നിർബന്ധിച്ചില്ല…