എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Posted by

“”…ദേ ചെക്കാ… വെറുതെ കളിയ്ക്കല്ലേ… പോയൊരുങ്ങ്… എന്നിട്ടെന്നെ ഹോസ്പിറ്റലിലൊന്നു ഡ്രോപ്പുചെയ്..!!”””_ വാഡ്രോബ് തുറന്ന് സാരികൾ മറിച്ചുനോക്കിയാണ് മീനാക്ഷി ഓഡറിട്ടത്…

“”…ന്റ മിന്നൂസേ… നീയീ സാരിയൊക്കെ വാരിച്ചുറ്റി അങ്ങെത്തുമ്പോഴേയ്ക്കും കുഞ്ഞിന്റെ നൂലുകെട്ട്കഴിയും… അതോണ്ട് വല്ല ചുരിദാറാണമെടുത്തിട്..!!”””_
സാരിയെടുത്തതിഷ്ടപ്പെടാതെ ഞാൻപ്രതികരിച്ചതും പെണ്ണ് കയ്യിലിരുന്ന സാരികളെല്ലാം തിരികെവെച്ച്, സ്കൈബ്ലൂ ഷോൾലെസ്സായുള്ള ചുരിദാറും ബോട്ടവും ബെഡ്ഡിലേയ്ക്കിട്ട് എന്നെനോക്കി;

“”…മ്മ്മ്..??”””_ ഇതുപോരേ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതും ഞാൻ തലകുലുക്കി…

ഉടനെ,

“”…ആം.! എന്നാ പുറത്തുപോ… ഡ്രെസ്സുമാറട്ടേ..!!”””_ പുറത്തേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞെങ്കിലും ഞാൻ മൈന്റ്ചെയ്തില്ല…

“”…എനിയ്ക്കേ… എനിയ്ക്കു നിന്നോടു കളിച്ചോണ്ടിരിയ്ക്കാൻ നേരോല്ല… ഞാൻ റെഡിയായി വരുമ്പഴേയ്ക്കും പൊറത്തുണ്ടാവണം.. കേട്ടല്ലോ..!!”””_ ആജ്‌ഞപോലെ പറഞ്ഞ് അവൾ തുണിയെല്ലാം വാരിയെടുത്ത് ബെഡ്റൂമിൽനിന്നുമിറങ്ങി…

“”…ഞാമ്മരൂലാ… എനിയ്ക്കു രാവിലെ പ്രാക്ടീസുണ്ട്… അതോണ്ടു സമയത്തിനുറങ്ങണം..!!”””_ ഞാൻ ബെഡിലിരുന്നു വിളിച്ചുപറഞ്ഞതും അവളോടി വാതിൽക്കലെത്തി;

“”…ദേ… ചെക്കാ… മറ്റേ വർത്താനമ്പറയല്ലും… ന്റെ സ്വഭാവമ്മാറും… മര്യാദയ്ക്കെന്റൊപ്പം വരാൻനോക്കിയ്ക്കോ..!!”””_ കൈയിലിരുന്ന ടീഷേർട്ടെന്റെ നേരേ
വലിച്ചെറിഞ്ഞ് തിരികെപോകുമ്പോഴും എന്റെമുഖത്തെ പുഞ്ചിരിമാറിയിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *