എന്റെ ഗോഷ്ടികാണിയ്ക്കലും, അവളുടെ മറുപടികളുംമൂളലും അതേപടി തിരിച്ചു പറഞ്ഞുകൊണ്ടുള്ള വെറുപ്പിയ്ക്കലും കൂടിയായപ്പോൾ മീനാക്ഷിക്കൊച്ചിന്റെ തലയ്ക്കുപ്രാന്തായി…
അവൾ ഫോണും ചെവിയിൽ വെച്ചുകൊണ്ട് എന്നെയൊന്നു നോക്കിപ്പേടിപ്പിച്ചിട്ടു പുറത്തേയ്ക്കുപോയതും ഞാൻ കട്ടിലിലേയ്ക്കു മലർന്നുകിടന്നു…
അവള് വാതിൽക്കൽ നിൽക്കുന്നുണ്ടോന്ന് പാളി നോക്കിയശേഷം കാലുകൊണ്ടുപതിയെ എന്റെ ശത്രുവിനെ നീക്കി താഴെയിട്ടു…
…അവൾട മമ്മീടൊരു പൊതപ്പ്…. ത്ഫൂ..!_ നീ തല്ക്കാലമവിടെ കിടന്നാമതിയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കണ്ണുകളടച്ചപ്പോഴേയ്ക്കും മീനാക്ഷി തിരികെവന്നു…
“”…കുട്ടൂസേ… ഒരർജെന്റ് കേസുണ്ട്…. എനിയ്ക്കു ഹോസ്പിറ്റലു വരെയൊന്നു പോണം..!!”””_ അവൾ ധൃതിയിൽപറഞ്ഞു ബാത്ത്റൂമിലേയ്ക്കു കയറിയതും ഞാൻ വീണ്ടും കട്ടിലിലെഴുന്നേറ്റിരുന്നു…
ബാത്‌റൂമിൽനിന്നും തിരികെയിറങ്ങിയപ്പോഴും ഞാനതേയിരുപ്പിയ്ക്കിരിയ്ക്കുന്നതു കണ്ടപ്പോൾ അവളെന്നെയൊന്നു തുറിച്ചു നോക്കി…
“”…ഹ.! ഞാമ്പറഞ്ഞ കേട്ടില്ലേ… എനിയ്ക്കു ഹോസ്പിറ്റലീപ്പോണോന്ന്… പെട്ടെന്നൊരുങ്ങ്..!!”””_ മീനാക്ഷി ടവലെടുത്തു മുഖംതുടച്ചു…
“”…നീ ഹോസ്പിറ്റലീ പോണേന് ഞാനെന്തോത്തിനാ ഒരുങ്ങുന്നേ..??”””_ അവളുകേൾക്കേ താല്പര്യമില്ലാത്തമട്ടിലാണ് പറഞ്ഞതെങ്കിലും മനസ്സിൽപോകാനുള്ള ഒരുക്കങ്ങളൊക്കെ ഞാനെടുത്തു കഴിഞ്ഞിരുന്നു…
“”…എന്തു വർത്താനാടാ പറേണെ..?? പെട്ടെന്നു വരാന്നോക്ക്..!!”””
“”…മ്മ്മ്..?? എന്തോപറ്റി..?? ആർക്കേലും പെട്ടെന്നു പെറാൻമുട്ടിയോ..??”””