എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Posted by

ഞാനത് കട്ടാക്കിവിട്ടതു കണ്ട് വല്ല റോങ്നമ്പറുമാവുമെന്ന ചിന്തയിലായിരുന്നു ഡോക്ടറ്…

“”…ഇവളുമാർക്കൊന്നും രാത്രി ഒറക്കോമില്ലേ..??”””_ ഫോൺ മേശയിലേയ്ക്കിട്ടുകൊണ്ട് പിറുപിറുത്തപ്പോഴാണ് വന്ന കോള് റോങ്നമ്പറല്ലാന്ന് മീനാക്ഷിയ്ക്കു മനസ്സിലായത്…

“”…ആരായ്രുന്നൂടാ..?? ഐഡിയക്കാരാണോ..?? മനുഷ്യന് രാത്രീം സ്വൈര്യംതരില്ലേ അവറ്റകള്..??””

“”…ഇതൈഡിയക്കാരൊന്നുവല്ല… ആരെയൂറ്റണമെന്ന്
ഒരൈഡിയേമില്ലാത്ത നിന്റാശൂത്രീക്കാരാ..!!”””_
പൊട്ടിച്ചിരിയോടെ കാട്ടിലിന്റപ്പുറത്തേയ്ക്കു ചാടിയിറങ്ങിക്കൊണ്ട് ഞാനാ മറുപടി പറഞ്ഞതും,

“”…എടാ പട്ടീ..!!”””_ ന്നൊരലർച്ചയോടെ പാഞ്ഞുവന്ന മീനാക്ഷി പെട്ടെന്നു ഫോണെടുത്തെങ്കിലും അപ്പോഴേക്കും കോള് കട്ടായിരുന്നു…

അതിനെന്നെയൊന്നു തുറിച്ചുനോക്കി എന്തോപറയാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ഫോൺമുഴങ്ങി…

അതോടെ വായിലുവന്നതു തുപ്പാതെ അവളാ കോളറ്റന്റ്ചെയ്തു;

“”…യെസ്.! ഡോക്ടർ മീനാക്ഷീസിദ്ധാർഥ് ഹിയർ..!!”””

അവളാപ്പറഞ്ഞതെനിയ്ക്കത്ര സുഖിച്ചില്ല;

“”…പിന്നേ… ഒരു മീനാച്ചീ ചിത്താത്ത്… ഈ മീനാച്ചീടെ തനിസ്വഭാവമവരു കാണണം, അപ്പൊഴായിരിയ്ക്കുന്നേ..!!”””_ ഞാനൊരുലോഡ് പുച്ഛം വാരിവിതറിയതവള് കേട്ടെങ്കിലും അപ്പുറത്തുനിന്ന് പറഞ്ഞോണ്ടിരുന്നത് അതിലും അർജന്റുള്ള കാര്യമേന്തോ ആയതിനാൽ എന്നെ നോക്കിയൊന്നു കണ്ണുരുട്ടുക മാത്രമാണ് ചെയ്തത്…

“”…നോക്കിപ്പേടിപ്പിക്കാതെടീ ഉണ്ടക്കണ്ണീ… കൂടുതല് കളിച്ചാ പിടിച്ചു പീഡിപ്പിച്ചുവിടും പറഞ്ഞേക്കാം..!!”””_ ഈ സമയത്തവൾ കോളും കട്ട്ചെയ്തുവന്ന് പൊതിയ്ക്കില്ലാന്നുള്ള നല്ലയുറപ്പുണ്ടായതിനാൽ ഞാനവളെ മാക്സിമം വെറുപ്പിക്കാൻനോക്കി…

Leave a Reply

Your email address will not be published. Required fields are marked *