എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Posted by

“”…മതി… മതി… ഇനീമുരുണ്ടാ വണ്ടി കൊക്കേവീഴും… അങ്ങനെ വണ്ടീടെ പെയിന്റാറ്റം പോയാൽ ഓണർക്കതു വെഷമാവും…. അതോണ്ടിനിയെണീറ്റോ..!!”””

അപ്പോഴേയ്ക്കും രണ്ടു ചുറ്റഴിഞ്ഞ് കൈയും കാലുമൊക്കെ കുറച്ചുഫ്രീയായ്രുന്നു…

കൈരണ്ടും ബ്ലാങ്കെറ്റിനകത്തു നിന്നും പുറത്തെടുത്തശേഷം കൈകുത്തി എഴുന്നേറ്റതും വാടികൊഴിയാൻ കാത്തുനിന്ന ഇലപോലെ അതു കാലിലേയ്ക്കൂർന്നു വീണു…

“”…അവൾടമ്മേടൊരു പൊതപ്പ്..!!”””_ കലിപ്പടക്കാൻ കഴിയാതെ പുതപ്പെടുത്ത് ഹോളിലേയ്ക്കു വലിച്ചെറിഞ്ഞുകൊണ്ട് ചീറിയതും മിന്നൂസെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ബെഡിൽ നിന്നുമെഴുന്നേറ്റു…

“”…കഷ്ടോണ്ട് കുട്ടൂസേ… എന്റെ മമ്മിതന്ന ബ്ലാങ്കെറ്റാത്..!!”””_ അവൾ ബെഡിൽനിന്നുമിറങ്ങി ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ പറഞ്ഞതും,

“”…ആഹ്.! എനിയ്ക്കപ്പൊഴേ തോന്നി… അതോണ്ടല്ലേ എന്നെ കൊല്ലാന്നോക്കീത്..!!”””_ ഞാൻ മുഖംകൂർപ്പിച്ചു…

“”…കൊല്ലാന്നോക്കീന്നോ..?? ആരു കൊല്ലാന്നോക്കീന്ന്..?? നീയോരോന്നൊക്കെ കാട്ടിക്കൂട്ടീട്ടിപ്പെന്റെ പൊതപ്പിനായോ കുറ്റം..??”””_ അവള് ബ്ലാങ്കെറ്റെടുക്കുന്നതിനിടയിൽ എന്നെ നോക്കിച്ചോദിച്ചതും ഞാനൊന്നും മിണ്ടാതെ കട്ടിലിലേയ്ക്കിരുന്നു…

അങ്ങനെ കലിപ്പൊടുങ്ങാതെ കട്ടിലിലിരുന്ന് കിതയ്ക്കുമ്പോഴാണ് ചാർജിങ്ങിലിരുന്ന മീനാക്ഷിയുടെ ഫോൺ ചിലയ്ക്കാൻ തുടങ്ങിയത്…

“”…ആരാന്നു നോക്കിയേടാ..!!”””_ അവൾ പറഞ്ഞതും ഞാൻ കൈയെത്തിച്ചു ഫോണെടുത്തു…

“”…ആരാടാ..??”””_ അവള് ബ്ലാങ്കെറ്റ് ബെഡിലേയ്ക്കിട്ടുകൊണ്ട് ചോദിയ്ക്കുന്നതിനിടയിൽ ഞാനാ കോള് സൈലന്റാക്കി മേശയിലേക്കിട്ടു…

Leave a Reply

Your email address will not be published. Required fields are marked *