“”…ഇതെന്റെ ബ്ലാങ്കെറ്റാ… താടാ പട്ടീ..!!”””_ ബെഡിലേയ്ക്ക് മുട്ടിലിഴഞ്ഞുകേറിയ പെണ്ണ് ബ്ലാങ്കെറ്റിന്ററ്റത്തു പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു…
സത്യത്തിൽ അതുതിരികെക്കൊടുത്ത് കിട്ടാമ്പോണ ഇടിയുടെയെണ്ണം കുറയ്ക്കണോന്ന് എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു…
…ബട്ട് ആം ഹെല്പ്ലെസ്സ്.!
കയ്യുംകാലും അതിനുള്ളിലായതു കൊണ്ട് ഒന്നനങ്ങണോങ്കിൽ കൂടി പരസഹായം വേണമെന്നവസ്ഥയാ…
സംഗതിയുടെകിടപ്പ് അവളോടു വിവരിയ്ക്കണമെന്നാഗ്രഹമുണ്ടേലും ഈഗോ സമ്മതിയ്ക്കാത്തോണ്ട് ആർക്കും ശല്യമുണ്ടാക്കാതെ മിണ്ടാതെ കിടക്കുവാന്നേ.!
“”…ന്റെ ബ്ലാങ്കെറ്റ് താടാ ശവമേ..!!”””_ വീണ്ടും അതിന്മേൽ പിടിച്ചു വലിച്ചതിനൊപ്പം എന്റെമുതുകിൽ രണ്ടിടി കൂടിതന്നു…
“”…ഇല്ലടീ… തരത്തില്ല… നീയിനിയെന്നെ എന്തൊക്കെ ചെയ്താലും ഇതു ഞാന്തരാമ്പോണില്ല..!!”””_ എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലെന്ത്, വെല്ലുവിളിയ്ക്കൊരു കുറവുമില്ലായ്രുന്നു…
“”…ആഹാ.! അത്രയ്ക്കായോ… എന്നാ കാട്ടിത്തരാമേ..!!”””_ എന്റെ വെല്ലുവിളികേട്ടതും അവളുവാശിയോടെ പറഞ്ഞ് മുട്ടിലിഴഞ്ഞെന്റെ മുതുകിലേയ്ക്കു കയറി…
പിന്നെ കറ്റതല്ലുമ്പോലെ രണ്ടുകൈയും കൂട്ടിപ്പിടിച്ചിടിയ്ക്കാൻ തുടങ്ങി… ഇടിയൊന്നും ബ്ലാങ്കെറ്റും കടന്നുള്ളിലേയ്ക്ക് വന്നില്ലെങ്കിലും ശരീരമനക്കാൻ കഴിയാതെ വീർപ്പുമുട്ടിയ എന്റെമേത്ത് തടിച്ചീടെ വെയിറ്റുകൂടിയായപ്പോൾ ശ്വാസംമുട്ടാൻ തുടങ്ങി…
എന്റെ മുക്കലും മൂളലുമെല്ലാം അവൾടെ പീഞ്ഞയിടികൊണ്ടിട്ടാണെന്നുള്ള അഹങ്കാരത്തിൽ പുള്ളിക്കാരിയപ്പോഴുമങ്ങ് തകർക്കുവായ്രുന്നു…