അമ്മ തുണി കഴുകുകയാണ്. ചേച്ചി മുറ്റം തൂക്കുന്നു. ഞാൻ എണീറ്റ് അടുക്കള ഭാഗത്തേക്ക് ചെന്നു. ചേച്ചിയും അമ്മയും തമ്മിൽ എന്തോ കാര്യം പറയുന്നുണ്ട്, വ്യക്തമായി എനിക്ക് കേൾക്കാൻ വയ്യ. ഞാൻ വന്നു എന്ന് മനസ്സിലാക്കിയപ്പോൾ അവർ കാര്യം പറച്ചിൽ നിർത്തി. മുറ്റമടി നിർത്തിയിട്ട് ചേച്ചി എന്നോട് പറഞ്ഞു..
“ഡാ കുളിച്ചിട്ട് അമ്പലത്തിൽ പോയി വാ..
“ഇന്നെന്താ വിശേഷം..??
“അതെന്താ വിശേഷം ഉണ്ടെങ്കിലേ നീ പോകത്തുള്ളൂ..?? ഞാൻ ഒന്നും മിണ്ടിയില്ല.
“നീ തിരിച്ചു വന്നില്ലേ അതിലും വലിയ എന്ത് വിശേഷം.. അല്പം സൗമ്യത്തിൽ അവൾ പറഞ്ഞു.
ശരിയാണ്. ഇതിലും വലിയ എന്ത് വിശേഷം. ഞാൻ കുളിച്ച് ഒരുങ്ങി അമ്പലത്തിൽ പോയി. പോകുന്ന വഴിയിൽ നാട്ടുകാർക്കെല്ലാം ചോദിക്കാൻ ഒരു ചോദ്യം മാത്രം.. “നീ എവിടെ ആയിരുന്നു..
എന്നാൽ ആ ചോദ്യത്തിൽ നിന്നെല്ലാം എനിക്ക് ഒരു കാര്യം മനസ്സിലായി ഞാൻ എന്തിനാണ് നാടുവിട്ടതെന്ന് ഇവർക്ക് ആർക്കും അറിയില്ല. അമ്മ അതൊന്നും ആരോടും പറഞ്ഞിട്ടില്ല. ഭാഗ്യം..!! അമ്മ എന്താണ് ഇവരോടൊക്കെ പറഞ്ഞതെന്ന് അറിയില്ല.
അമ്പലത്തിലെത്തി തൊഴുതു മടങ്ങി. 7 മണിയായപ്പോൾ വീട്ടിലെത്തി. രണ്ടുപേരും സീരിയലും കണ്ടു ഹാളിൽ ഉണ്ട്. അമ്മ കുളിച്ച് വേറെ സാരി ഉടുത്തിട്ടുണ്ട്. ഇലപ്പുള്ളിയുള്ള ഒരു മഞ്ഞ സാരി. ചേച്ചി രാവിലെ കുളിച്ചിട്ട് ഇട്ട അതെ വേഷം തന്നെയാണ്. ചുരിദാർ ടോപ്പ് ഷാൾ ഇല്ല. ഞാൻ അകത്തേക്ക് കയറി.
“എടാ.. മനു ആ മേശപ്പുറത്ത് ചായ ഇരിപ്പുണ്ട്.. എടുത്തു കുടിച്ചോ.. ഡൈനിങ് ടേബിൾ ഇരുന്ന ചായയും എടുത്ത് ഞാൻ മുറിയിലേക്ക് പോയി.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കട്ടിലിരുന്നു.. എന്തേലും പഠിച്ചാലോ..?? എന്ത് പഠിക്കാൻ. ക്ലാസിൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാലും വെറുതെ ഒരു ഫോർമാലിറ്റിക്ക് ടെക്സ്റ്റ് എടുത്ത് മറിച്ചു നോക്കിയിരുന്നു. ഒച്ച് ഇഴയുന്ന പോലെയാണ് സമയം പോകുന്നത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ചോറ് എടുത്തു. കഴിച്ചിട്ട് റൂമിൽ വന്നു. അമ്മയും ചേച്ചിയും അടുക്കളയിൽ പാത്രങ്ങളൊക്കെ കഴുകുന്നു.
കണ്ണിലേക്ക് മെല്ലെ ഉറക്കം പിടിച്ചപ്പോൾ ചെറുതായൊന്ന് മയങ്ങി. ചേച്ചി വന്ന് തട്ടി വിളിച്ചു.