ഇണക്കുരുവിയുടെ കൂട്ട് 2 [Rok]

Posted by

ചിന്തകളുടെ ചിറകിലേറി ഞാനും റൂമിലേക്ക് പോയി കിടക്കയിലേക്ക് ചാഞ്ഞു .. മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു . ആണും പെണ്ണുമായി ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് പിന്നെ എന്തിനാണ് അവൾ ഇത്രയും എന്റെ മനസിൽ കടന്നത് .. പെരുമാറ്റത്തിന്റെ സാമ്യത ആവാം . എനിക്ക് എന്താണ് അവളോട് ? എന്തിനാണ് വീണ്ടും കാണാൻ തോന്നുന്നത് ? മനസ്സിൽ പ്രേമം ജനിച്ചോ? ഇത്ര പെട്ടെന്നോ?.. അവൾക്ക് നല്ല ചേർച്ചയുള്ള ഭർത്താവുണ്ട് .. എന്നോട് അവൾക്ക് എന്ത് തോന്നാൻ ?

എന്തായാലും ഇനിയും കാണണം , സംസാരിച്ചു നടക്കണം , ഞാൻ കൊതിച്ചു .. എപ്പഴോ ഉറക്കത്തിലേക്ക് വഴുതി ..

അടുത്ത ദിവസം രാവിലെ തന്നെ ഉണർന്നു .. അവധി ദിവസമാണ് .. പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു കുറച്ച് നേരം ടിവി ഒക്കെ കണ്ട് മടി പിടിച്ചിരുന്നു .. ഞങ്ങടെ ഫ്ലാറ്റിൽ 3 മുറികൾ ആണ് ഉള്ളത് .. ഒരു മുറിയിൽ ഞാൻ , മറ്റു മുറികളിൽ എന്റെ നാട്ടുകാരായ രണ്ടു പേരും ..

അവധി ദിവസമായതിനാൽ ഒരു ബിരിയാണി ഒക്കെ വെച്ച് കഴിക്കലാണ് പതിവ് .. അങ്ങനെ ആ കർമ്മവും കഴിഞ്ഞു .. നല്ല കാലാവസ്ഥ ആയതിനാൽ ഉച്ച കഴിഞ്ഞുപ്പുറത്തൊക്കെ ഒന്ന് കറങ്ങാൻ ബെസ്റ്റ .. മറ്റവൻമാർ കഴിച്ചു കഴിഞ്ഞാൽ ഒന്ന് മയങ്ങി , ചായ കുടിക്കാൻ എണീക്കും ..

എന്റെ റൂമിൽ കേറി ഡ്രസ് ഒക്കെ ചെയ്തു .. പുറത്തേക്കിറങ്ങാമെന്ന് വെച്ചു.. അവൾക്ക് ഒരു മെസ്സേജ് ഇട്ടാലൊന്ന് ആലോചിച്ച് .. അല്ലേൽ വേണ്ട ഈ സമയം അവൾ എന്തയാലും ഇറങ്ങാൻ സാധ്യത ഇല്ല .. ഒറ്റയ്ക്ക് തന്നെ ഇറങ്ങാം . മൊബൈൽ എടുത്ത് നോക്കിയപ്പോൾ ഒന്ന് രണ്ട് വാട്സാപ്പ് മെസേജുകൾ .. ഒരെണ്ണം ഫ്രം ബെൻസിയ

അഹാ.. ആവേശത്തോടെ ഞാൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു .. ഒരു മണിക്കൂർ മുൻപ് വന്ന മെസ്സേജ് ആണ് .

ബിരിയാണി തിരക്കിൽ ചുറ്റുമുള്ളതൊന്നും കണ്ടില്ല ..

ബെൻ അങ്ങനെ ആണ് അവാൾഡേ  പേര് ഞാൻ സേവ് ചെയ്തത് .. അതാ വിളിക്കാനും സുഖം

Leave a Reply

Your email address will not be published. Required fields are marked *