ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]

Posted by

“എന്താ മോളെ അത്”

ഹാളിൽ ഇരുന്നു കൊണ്ട് പേപ്പർ താളുകൾ മറിച്ചു കൊണ്ട് രാജശേഖരൻ ചോദിച്ചു.

റിന ഒന്ന് ഞെട്ടി കൊണ്ട് തല തിരിച്ചു അവിടേക്ക് നോക്കി

“എന്താ മോളെ ഒരു പാമ്മൽ”

” ഏയ്യ് ഒന്നും ഇല്ല അപ്പാ ഇതൊരു കേക്കാ ”

“എന്തിന് ഇന്ന് രാവിലെ അല്ലെ ബര്ത്ഡേ കേക്ക് മുറിച്ചെ പിന്നെയും എന്തിനാണ് കേക്ക് ”

“അത് അപ്പാ നാളെ കോളേജിൽ പോകുമ്പോൾ ഫ്രണ്ട്സ്സിന് കൊടുക്കാനാ ”

“ഒക്കെ എന്നാൽ ഫ്രിഡ്ജിൽ കൊണ്ട് പോയ്യി വെക്ക് ”

“വേണ്ട അപ്പാ എന്റെ റൂമിൽ വെച്ചോളാം”

“അത് ചിത്ത ആവില്ലേ ”

“ഇല്ല അപ്പാ ”

“ശെരി മോളെ ഇഷ്ടം ”

ആയാൾ അതും പറഞ്ഞ് വീണ്ടും വായിക്കാൻ തുടങ്ങി.

റിന ശാസം നേരെ വിട്ടിട്ട് അതും കൊണ്ട് വേഗം നടന്നു തന്റെ റൂമിൽ ചെന്ന് വാതിൽ അടച്ചു അ കവർ പൊട്ടിച്ചു അതിന്റെ ഉള്ളിലെ കേക്ക് പൊതിഞ്ഞ പാക്കിന്റെ മുകൾ ഭാഗം പയ്യെ ഓപ്പൺ ചെയ്തു.

..Hbd ❤️❤️മൈ ലവ് റിന..

അ ചുവന്ന ക്രീം കേക്കിന്റെ മേലെ എഴുതിയ വരി കണ്ടവൾ ഞെട്ടി യോ ഇതെങ്ങാനും അപ്പ കണ്ടിരുന്നേൽ എന്റെ അമ്പോ ഓർക്കാൻ കൂടെ വയ്യ . അവൾ വേഗം തന്നെ അ കേക്ക് അതെ പോലെ അടച്ചുവെച്ച് കട്ടിലിന്റെ താഴേ ഉള്ള ഡ്രോയിലേക്ക് വെച്ച് പുട്ടി. മൊബൈൽ കയ്യിൽ എടുത്തു സ്നേഹ എന്ന നമ്പർ കാൾ ചെയ്തു. എന്നാൽ മാറു വശത്തു കാൾ എടുക്കാതെ വന്നപ്പോൾ ആ നമ്പറിൽ അവൾ മെസ്സേജ് അയച്ചു.

ഡാ വേണ്ടടാ എനിക്ക് പേടിയാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഫോൺ എടുക്ക് പ്ലീസ്…

” ശോ മെസ്സേജ് പോലും നോക്കുന്നില്ല ഏതു നേരത്താണാവോ ഇതിനെയൊക്കെ തലയിൽ എടുത്തു വെക്കാൻ തോന്നിയെ ”

റിന പയ്യെ മൊബൈൽ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു പിന്നെ ഫോൺ ബെഡിൽ ഇട്ടു കൊണ്ടു ഒരു ടാവ്വലും ചുറ്റി നേരെ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി..

Leave a Reply

Your email address will not be published. Required fields are marked *