ജോൺ: അർജുന് നീ അവനെ ഒന്നും ചെയ്യരുത്. എനിക്ക് അവൻ അല്ലാതെ വേറെ ആരും ഇല്ല കൂടപ്പിറപ്പയിട്ട്. അവനെ നീ വെറുതെ വിടണം. Please നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.
അർജുൻ: ഇല്ല ജോൺ ഒരു പരിഹാരം മാത്രമേ ഇതിനുള്ളൂ. അത് നിൻ്റെയൊക്കെ മരണം ആണ്. പിന്നെ നീ ഓർത്തുനോക്ക് ജോൺ അവസാനം ആയി അരുൺ നിന്നോട് പറഞ്ഞത്. അവൻ്റെ ആ വിശ്വാസം ഞാൻ നിറവേറ്റാൻ പോകുവാ….
ഇത്രയും പറഞ്ഞു അർജുൻ ഫോൺ തറയിൽ എറിഞ്ഞു പൊട്ടിച്ചു.
*ഇതേ സമയം ജോണിൻ്റെ വീട്ടിൽ
ജോൺ: ഡാ വേഗം നിങൾ അവിടെ ചെല്ലണം അവനെയും അവളെയും ബാക്കി വെക്കരുത് . എൻ്റെ ചെക്കന് ഒരു പോറൽ പോലും ഏൽക്കാതെ ഇങ്ങു കൊണ്ടുവരണം മനസ്സിലായോ എല്ലാത്തിനും?
ജോൺ ഫോണിൽ കൂടി തൻ്റെ കൂട്ടാളി കളെ വിളിച്ചു അലറി അവർ അതിനു ശെരി പറഞ്ഞ ശേഷം ജോൺ ഫോൺ കട്ട് ചെയ്തു. അവൻ്റെ മനസ്സിൽ അരുൺ അന്ന് പറഞ്ഞ വാക്കുകൾ അലയടിക്കുവൻ തുടങ്ങി.
” എന്നെ കൊന്നത് നീയൊക്കെ ആണന്ന് അർജുൻ അറിഞ്ഞാൽ പിന്നെ നീയൊന്നും കാണില്ല”
*ആരതിയുടെ വീട്ടിൽ……
അർജുൻ ആൻ്റണിയെ കെട്ടിയ കയർ അൽപ്പം താഴ്ത്തി അവൻ്റെ തോൾ വരെ തറയിൽ മുട്ടും വിധം കെട്ടി. ശേഷം അടുക്കളയിൽ നിന്നും ഇറച്ചി മുറിക്കുന്ന കത്തി എടുത്തുകൊണ്ട് വന്ന ശേഷം അവൻ്റെ കൈ തറയിൽ നിവർത്തി വെച്ച ശേഷം പറഞ്ഞു
അർജുൻ: ഈ കൈകൾ കൊണ്ടല്ലേ നീ ഇവളുടെ വസ്ത്രത്തിൽ പിടിച്ചത്. എൻ്റെ പെങ്ങളുടെ ദേഹത്ത് കൈ വെച്ച ഈ കൈകൾ തുണ്ടാവുന്ന വേദന നീ അറിയണം .
അത് പറഞ്ഞ ശേഷം അർജുൻ അവൻ്റെ കൈകൾ ഇറച്ചി മുറിക്കും പോലെ തുണ്ടം തുണ്ടം ആയി ജീവനുള്ള അവൻ്റെ ശരീരത്തിൽ നിന്നും വിരൽ മുതൽ മുറിച്ചു തുടങ്ങി. ഓരോ തുണ്ടായി വെട്ടുമ്പോഴും അവൻ്റെ കണ്ണിൽ വേദന അറിയാൻ പറ്റുന്നുണ്ടായിരുന്ന്. അവൻ്റെ വായിൽ നിന്നും ചെറിയ മുരൾച്ച മാത്രം വന്നുകൊണ്ടിരുന്നു. ഇതിനിടയിൽ തറയിൽ കിടക്കുന്ന ഒരു തോക്ക് ആൻ്റണിയുടെ മറ്റെ കയ്യിൽ കിട്ടുകയും അവൻ അതെടുത്ത് അർജുൻ്റെ നേരെ കാഞ്ചി വലിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട അർജുന് അവൻ്റെ കൈ തട്ടി മാറ്റി എന്നാല് അതിൽ നിന്നും പാഞ്ഞ വെടിയുണ്ട ആരതിയുടെ വലത് കയ്യിൽ തുളഞ്ഞു കയറി. അത് കണ്ട് ദേഷ്യം ഇരട്ടിച്ച അർജുന് അവൻ്റെ ആ കൈ ഒട്ടവെട്ടിന് തന്നെ മുറിച്ചു മാറ്റി. ശേഷം ആരതിയുടെ കയ്യിൽ ഒരു തുണി വെച്ച് കെട്ടിയ ശേഷം അവൻ പറഞ്ഞു.