മന്ദാരക്കനവ് 8 [Aegon Targaryen]

Posted by

 

“അവൾക്കല്ലാ…നിനക്കാ അടി തരേണ്ടത്…കൂടുന്നുണ്ട് രണ്ടിനും…നീയാ അവളെ വഷളാക്കുന്നത്…” അവൾ അവൻ്റെ നേരെ കണ്ണുരുട്ടി.

 

“ഹാ ശരി…എങ്കിൽ എന്നെ തല്ലിയാൽ ദേഷ്യം മാറുമെങ്കിൽ തല്ലിക്കോ ഞാൻ കൊണ്ടോളാം…ശെടാ…” ആര്യൻ പറഞ്ഞു.

 

“ഹോ എന്തൊരു സ്നേഹം…അവൾടെ അച്ഛനില്ലല്ലോടാ ഇത്രയും സ്നേഹം ഇവിടെ ആരോടും…” ശാലിനി അവനെ നോക്കി പറഞ്ഞു.

 

“ഹാ എനിക്കുണ്ട്…എന്തേ…എന്തേലും കുഴപ്പം ഉണ്ടോ അതിന്…?” ആര്യൻ പുരികം ഉയർത്തി.

 

“ഉയ്യോ ഇല്ലേ…ഞാനൊന്നും പറയാൻ പാടില്ലല്ലോ…” ശാലിനി തിരിഞ്ഞ് നിന്ന് അവളുടെ ജോലികൾ ചെയ്തുകൊണ്ട് പറഞ്ഞു.

 

“ഹാ അങ്ങനെ ഗുഡ് ഗേൾ ആയിക്കെ…” ആര്യൻ കളിയായി പറഞ്ഞു. അതുകേട്ട് അമ്മു പൊട്ടിച്ചിരിച്ചു.

 

“അവൾടെ ഒരു ചിരി…ഇറങ്ങടി താഴെ…ഏതു നേരവും അവൻ്റെ തോളിൽ കേറി സുഖിച്ച് ഇരുന്നോളും…അപ്പൊ പിന്നെ എന്നെ പേടിക്കണ്ടല്ലോ പെണ്ണിന്…” ശാലിനി വീണ്ടും അമ്മുവിന് നേരെ കൈ നീട്ടി വന്നു.

 

“അത് ശരി അവള് സുഖിച്ച് ഇരിക്കുന്നതാണോ ചേച്ചീടെ പ്രശ്നം…എങ്കിൽ ഇനി മുതൽ ചേച്ചിയും കേറി ഇരുന്നോ അല്ലപിന്നെ…” ആര്യൻ അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു. വീണ്ടും അമ്മു ചിരിച്ചു.

 

“ടാ നീ വാങ്ങിക്കും…ടീ മതി ചിരിച്ചത് പോയെ…ഞാൻ വരുവാ അങ്ങോട്ട് പോയി പഠിക്കാനുള്ള പുസ്തകം എടുത്ത് വെച്ചേ…” ശാലിനി രണ്ടുപേരോടുമായി പറഞ്ഞു.

 

“അവള് പൊയ്ക്കോളും അതിന് ചേച്ചി ഇങ്ങനെ പേടിപ്പിക്കേണ്ട…” ആര്യൻ അവളോട് പറഞ്ഞു.

 

“എന്നാ നീ പറ അവളോട്…”

 

“ഹാ ഞാൻ പറഞ്ഞോളാം…” ആര്യൻ ശാലിനിയുടെ അരികിൽ നിന്നും നീങ്ങി നിന്നു.

 

“അതേ മോളേ അമ്മ നല്ലപോലെ ചൂടിലാ അതുകൊണ്ട് മോള് കുറച്ച് നേരം അമ്മൂമ്മേടെ അടുത്ത് പോയി ഇരുന്നോ കേട്ടോ…അമ്മ വന്നിട്ട് പഠിക്കാം അതുവരെ അവിടിരുന്ന് ടിവി കണ്ടോ…” ആര്യൻ അമ്മുവിൻ്റെ ചെവിയിൽ പറഞ്ഞു.

 

“മ്മ്…” അമ്മു മൂളി.

 

“പിന്നേ…അമ്മയെ വട്ടി എന്നൊന്നും മോള് ഇനി വിളിക്കരുത് കേട്ടോ…അമ്മയ്ക്ക് അത് സങ്കടം ആവൂലേ…തമാശക്ക് ആണെങ്കിൽ പോലും നമുക്ക് ഒരു സോറി പറഞ്ഞേക്കാം കേട്ടോ…” ആര്യൻ വീണ്ടും അവളോട് മയത്തിൽ പറഞ്ഞുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *