ഫോണ്‍ ചെവിയോട് ചേര്‍ത്ത് അവള്‍ ചോദിച്ചു.
“സോറി അമ്മേ..അമ്മേനെ വിളിക്കാന്‍ ഞാന്‍ മൊബൈല്‍ എടുത്ത് കേട്ടോ…”
“അത് സാരമില്ല…”
ജാനകി പുഞ്ചിരിച്ചു.
“എന്നാടാ ചക്കരേ? മോള്‍ വിളിച്ചതെന്തിനാന്നു പറയൂ…”
“അമ്മേ പൈനാപ്പിള്‍ കേക്ക് വാങ്ങാന്‍ മറക്കരുത്. അത് പറയാന്‍,”
“അത് അമ്മ മറക്കുമോ മുത്തേ?”
“അല്ല പ്രണവിനെ ഒക്കെക്കണ്ട് പാവം മോളെ മറന്ന്‍ പോയാലോ എന്നോര്‍ത്ത് ഓര്‍മ്മിപ്പിച്ചതാ…”
“പ്രണവ് ഓഫീസില്‍ പോയിട്ടുണ്ട്….വൈകുന്നേരം വന്ന്‍ കഴിഞ്ഞാല്‍ അമ്മ മോളെ ഒന്നും ഓര്‍ക്കില്ല…ഹഹഹ…”
മുത്തുചിതറുന്നത് പോലെ ഭവാനി ചിരിക്കുന്നത് ഫോണിലൂടെ ജാനകി കേട്ടു.