അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“ഈ സാരിയില്‍ ജാനകി എന്ത് സുന്ദരിയാണ്…എന്നെക്കാണാന്‍ വരുമ്പോള്‍ ജാനകി ഇത്ര സുന്ദരിയായി ഒരുങ്ങി വരണമെങ്കില്‍ ജാനകിയും ഇത് ഇഷ്ട്ടപ്പെടുന്നുണ്ടാവണം; അല്ലേ?”
അവള്‍ വീണ്ടും പുഞ്ചിരിച്ചു.
“ട്രീറ്റ്മെന്‍റ്റിന്‍റെ ലാസ്റ്റ് സ്റ്റെപ്പ് കേള്‍ക്കണ്ടേ?”
അയാള്‍ ചോദിച്ചു.
“അങ്ങനെ ഒരു സ്റ്റെപ്പ് ഇല്ല എന്ന് എനിക്കറിയാം ഡോക്റ്റര്‍,”
അവള്‍ പുഞ്ചിരിയോടെ തുടര്‍ന്നു.
“എന്നെ ഇവിടെ വരുത്താന്‍ സാര്‍ കണ്ടെത്തിയ ഒരു വഴിയാണ് അതെന്നു എനിക്കറിയാം,”
അയാള്‍ അദ്ഭുതപ്പെട്ടു.
“സ്മാര്‍ട്ട്…വെരി സ്മാര്‍ട്ട്….”
അയാള്‍ പറഞ്ഞു.
“ശരിയാണ്…”
ജാനകി എഴുന്നേറ്റു.
“ഡോക്റ്റര്‍ക്ക് ഫീസ് വേണ്ടേ?”
അവള്‍ പുഞ്ചിരിയോടെ ചോദിച്ചു.
“ഓഹോ…”
അയാളും അതിശയപ്പെട്ടു എഴുന്നേറ്റു.
“അപ്പോള്‍ ജാനകിക്ക് ശരിക്കും തിടുക്കം ഉണ്ട് അല്ലേ? ഗുഡ്,”
അയാള്‍ അവളുടെ നേരെ അടുത്തു.
അവളും.
അയാളുടെ കൈകള്‍ അവളുടെ തോളിനെ തൊട്ടു.
അയാള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ജാനകി മുഖമുയര്‍ത്തി അയാളുടെ കവിളില്‍ ചുണ്ടുകള്‍ അമര്‍ത്തി.
എന്നിട്ട് അയാളോട് തന്‍റെ കവിളില്‍ ചുംബിക്കാന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.
അയാള്‍ മുഖം താഴ്ത്തി അവളുടെ പേലവമായ കവിളില്‍ ഉമ്മ വെച്ചു.
“ഫീസ് തന്നു,”
അയാളുടെ കൈ തന്‍റെ തോളില്‍ നിന്ന്‍ വേര്‍പെടുത്തി അവള്‍ പറഞ്ഞു.
പിന്നെ അവള്‍ മുറിയില്‍ നിന്ന്‍ പുറത്ത് കടന്നു.
സിറ്റൌട്ടിലെത്തി അവള്‍ വാതില്‍ക്കലേക്ക് നോക്കി.
പുഞ്ചിരിയോടെ അയാള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നത് അവള്‍ കണ്ടു.
അയാളുടെ മുഖത്ത് ദേഷ്യമോ നിരാശയോ ഉണ്ടോ എന്ന് അവള്‍ നോക്കി.
ഇല്ല.
പുഞ്ചിരി മാത്രം.
ജാനകി സ്കൂട്ടറിന്‍റെയടുത്തെത്തി.
സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.
ജാനകി സ്ക്രീനിലേക്ക് നോക്കി.
“മോള്‍ കോളിംഗ്…”
“എന്താ മുത്തേ?”