“ഞാന്‍ ആക്ച്വലി ഒരനാഥയെപ്പോലെയായിരുന്നു ഡോക്റ്റര്‍…എല്ലാരും ഉണ്ടാരുന്നു…പക്ഷെ …അതൊക്കെ …ഞാന്‍ വളര്‍ന്നതും പഠിച്ചതും ഒക്കെ ഒരു കോണ്‍വെന്‍റ്റിലാ….ചേട്ടന് ഒരു പെങ്ങള്‍ ഉണ്ടാരുന്നു. മൂത്തത്. അവരെ പാമ്പു കടിച്ച് മരിച്ചു…അന്ന്‍ ചേട്ടന് ഒരു ഇരുപത് വയസ്സ് പ്രായമുണ്ട്….”
ഡോക്റ്റര്‍ ജോയല്‍ ജാനകിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടു.
“അതില്‍പ്പിന്നെ ചേട്ടന്‍ വല്ലാതെ..ഗ്ലൂമി…ആരോടും മിണ്ടാട്ടം ഇല്ല. സോഷ്യല്‍ ആയി ആരോടും ഒരു ബന്ധോം ഇല്ല…ഇരുപത്തിയഞ്ച് വയസ്സായപ്പം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ഒറ്റ നിര്‍ബന്ധം വെച്ചു വീട്ടുകാരുടെ മുമ്പില്‍…”
അവള്‍ ഒന്ന്‍ നിര്‍ത്തി ഡോക്റ്റര്‍ ജോയലിനെ നോക്കി.
“…കല്യാണം കഴിക്കൂങ്കി ഒരു അനാഥ പെണ്ണിനെ മാത്രേ കെട്ടൂ എന്ന്‍…”
ജാനകി തുടര്‍ന്നു.
ഡോക്റ്ററുടെ കണ്ണുകള്‍ വിടര്‍ന്നു.
“അങ്ങനെ എന്നെ പെണ്ണ്‍ കാണാന്‍ കോണ്‍വെന്‍റ്റില്‍ വന്നു. എന്നെ ഇഷ്ടമായി…ഫസ്റ്റ് നൈറ്റില്‍ തന്നെ എന്നോട് പറഞ്ഞു എന്നെ ഇഷ്ടപ്പെടാന്‍ കാരണം എനിക്ക്…”
“ജാനകിക്ക് മരിച്ചു പോയ ചേച്ചിയുടെ…ആ ചേച്ചിയെപ്പോലെയാണ് എന്ന്‍ അല്ലേ?”
ഡോക്റ്റര്‍ ചോദിച്ചു.
“മോഹനേട്ടന്‍ ഡോക്റ്ററോട് അത് പറഞ്ഞോ?”
“ഇല്ല. അദ്ഭുതപ്പെടണ്ട..ഞാന്‍ ഡോക്റ്റര്‍ ആണ്. സൈക്ക്യാട്രിസ്റ്റ് ആണ്,”
ഡോക്റ്റര്‍ അല്‍പ്പനേരം മൌനിയായി.
“അപ്പോള്‍ മോഹനന് ജാനകിയെ വലിയ ഇഷ്ടമാണ്..”
“അതെ ഡോക്റ്റര്‍…എന്നെ ഞാനര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്നേഹിക്കുന്നുണ്ട്….എന്നെ കരുതുന്നുണ്ട്…ബഹുമാനിക്കുന്നു പോലും ഉണ്ട്…”
ഡോക്റ്റര്‍ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് നോക്കി.
“ജാനകി,”
അയാള്‍ തുടര്‍ന്നു.
“എനിക്ക് തനിച്ച് ഭര്‍ത്താവിന്റെ അസുഖം മാറ്റാന്‍ പറ്റില്ല. ഇത് വെറും ഇറക്റ്റൈല്‍ ഡിസ്ഫങ്ങ്ഷന്‍ മാത്രമല്ല. അത് മാത്രമാരുന്നേല്‍ എന്നെപ്പോലെ ഒരു സൈക്ക്യാട്രിസ്റ്റിന്‍റെ ആവശ്യമില്ല. ഒരു നല്ല ഫിസിഷ്യന്‍ മാത്രം മതി…”
ജാനകി അയാളുടെ വാക്കുകള്‍ ശ്രദ്ധിച്ചുകേട്ടു.
“മോഹനന് ഒരു സൈക്കിക്കല്‍ ഡിസ്ഓര്‍ഡര്‍ തന്നെ സംഭവിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്…”
“സര്‍!!”
ജാനകി ഭയപ്പെട്ട് വിളിച്ചു.
“ജാനകി ഇപ്പോള്‍ തന്നെ എന്‍റെയടുത്ത് തന്നെ മോഹനനെ കൊണ്ടുവന്നത് ഭാഗ്യമായി…”
അയാള്‍ തുടര്‍ന്നു.
“ഞാനാദ്യം പറഞ്ഞത് പോലെ എനിക്ക് തനിച്ച് മോഹനനെ ചികിത്സിക്കാന്‍ പറ്റില്ല. അതിനു ജാനകി കൂടി എന്നെ സഹായിക്കണം. അതിനാദ്യം ജാനകി സമചിത്തതയോടെ മോഹനന്‍റെ രോഗം എന്താണ് എന്ന് മനസ്സിലാക്കണം…’
“എന്തും ചെയ്യാം ഞാന്‍…ഡോക്റ്റര്‍…”
നിറകണ്ണുകളോടെ ജാനകി പറഞ്ഞു.