പൈനാപ്പിള്‍ കേയ്ക്ക് [Smitha]

Posted by

“കണ്ടില്ലേ? സംശയം ഇപ്പോള്‍ മാറിയില്ലേ?”
ഫോണിലൂടെ അയാളുടെ ശബ്ദം കേട്ട് വല ഞെട്ടിത്തരിച്ചു. അവള്‍ ഭയപ്പെട്ട് ചുറ്റും നോക്കി. ഈശ്വരാ ഇയാള്‍ എവിടെയെവിടെയോ നില്‍ക്കുന്നുണ്ട്! അല്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് തന്‍റെ ഓരോ പ്രവര്‍ത്തികളും ഇങ്ങനെ കൃത്യമായിപ്പറയുന്നത്? അല്ലെങ്കില്‍ തന്‍റെ ദേഹത്ത് താന്‍ അറിയാതെ എന്തെങ്കിലും ട്രാക്കിംഗ് ഡിവൈസ് അയാള്‍ വെച്ചിട്ടുണ്ടോ?
അവള്‍ പെട്ടന്ന് ഫോണ്‍ ചെവിയില്‍ നിന്ന്‍ മാറ്റി. അപ്പോള്‍ തന്നെ അവള്‍ അയാളുടെ വിളിയൊച്ച കേട്ടു. വേണ്ട എന്ന്‍ മനസ്സ് പറഞ്ഞെങ്കിലും അദൃശ്യമായ ഒരു പ്രേരണയില്‍ അവള്‍ ഫോണ്‍ വീണ്ടും കാതോട് ചേര്‍ത്തു.
“ജാനകി…”
അവള്‍ മിണ്ടിയില്ല.
“ജാനകി…”
അയാള്‍ വീണ്ടും വിളിച്ചു.
“ഹ്മം..”
അയാള്‍ മൂളി.
“ജാനകിയുടെ ഭര്‍ത്താവിന്‍റെ അസുഖം വളരെ ഈസിയായി ഞാന്‍ മാറ്റും…അത് മാറിക്കഴിഞ്ഞ്, മാറിയോ എന്ന്‍ പരീക്ഷിച്ച് കഴിഞ്ഞ്, ജാനകി എന്‍റെയടുത്ത് വരണം,”
മേഘ പറഞ്ഞ കാര്യം എത്ര ശരിയായി വന്നിരിക്കുന്നു!
“ഡോക്റ്റര്‍….ഇല്ല…ഇല്ല…”
“അപ്പോള്‍ ഭര്‍ത്താവിന്‍റെ അസുഖം മാറണ്ടേ?”
“അത്…പക്ഷെ…അതിന്‍റെ ഫീസ്‌ തരും ഞാന്‍…”
“ഫീസ്‌ തരാനാണ്..”
“അങ്ങനെയല്ല..പൈസയായിട്ട്…”
“പൈസയോ…? ഇതങ്ങനെ പൈസകൊണ്ട് മാറ്റാവുന്നതല്ല ജാനകി…”
ജാനകിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.
“ജാനകിക്ക് സമ്മതമാണോ? എങ്കില്‍ മാത്രം അടുത്താഴ്ച്ച ചേട്ടനെയും കൊണ്ട് വരിക. ഓക്കേ?”
അത് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു.

ഇപ്പോള്‍ ഒരു മാസമാകാന്‍ പോകുന്നു. അതില്‍പ്പിന്നെ നാല് പ്രാവശ്യം താന്‍ ചേട്ടനെയും കൊണ്ട് അയാളുടെ ക്ലിനിക്കില്‍ പോയി. അപ്പോഴൊന്നും ഫോണിലൂടെ സംസാരിച്ച കാര്യങ്ങളെക്കുറിച്ച് നോട്ടത്തില്‍ക്കൂടിപ്പോലും അയാള്‍ സൂചിപ്പിക്കുകയില്ല. ഒരു ഡോക്റ്റര്‍ – രോഗിയുടെ ബന്ധു ബന്ധം മാത്രം.
നാളെ യാണ് അയാളെപ്പോയി തനിച്ച് കാണേണ്ട ദിവസം. അയാള്‍ പറഞ്ഞതനുസരിച്ച് ഇന്ന്‍ രാത്രി ചേട്ടന്‍റെ അസുഖം പൂര്‍ണ്ണമായും മാറും.
പൂര്‍ണ്ണമായി മാറാനുള്ള മരുന്ന്‍ അയാള്‍ പറഞ്ഞിട്ടുണ്ട്.
അത് നല്‍കാനുള്ള സമയമായി.
ജാനകി എഴുന്നേറ്റു.

മോഹനന്‍ ഉറക്കമുണര്‍ന്നു.
സമീപത്ത് ചന്ദനത്തിന്‍റെ മണം. ചെണ്ടുമല്ലിയുടെ സുഗന്ധം. കാച്ചിയ വെളിച്ചെണ്ണയുടെ മണം. ഈ മൂന്ന്‍ സുഗന്ധവും ഒരുമിച്ച് വരണമെങ്കില്‍….എങ്കില്‍ അത് ഒരാളില്‍ നിന്ന്‍ മാത്രം. ആ ആള്‍ ആണോ തന്‍റെ കട്ടിലില്‍ തന്‍റെ മുഖത്തേക്ക് നോക്കി അടുത്ത് കിടക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *