മേഘ തലകുലുക്കി.
“ഏയ്…നീ കൂള്‍ ആക്,”
ജാനകി പറഞ്ഞു.
“ഞാനറിഞ്ഞെന്നു വെച്ച് നീ പേടിക്കേണ്ട. എന്‍റെ കൈയില്‍ സേഫാടീ ഈ സീക്രറ്റ്…”
പിന്നെ ഡോക്റ്റര്‍ ജോയല്‍ സെബാസ്റ്റ്യനെ അയാളുടെ ക്ലിനിക്കില്‍ ചെന്നു കണ്ടപ്പോഴാണ് അവള്‍ക്ക് ശരിക്ക് കാര്യം മനസിലായത്. ഒരു മാതൃകാ പെണ്ണുപിടിയന്‍റെ വാചകമടിയും ചിരിയും ഒക്കെ പ്രതീക്ഷിച്ച അവള്‍ക്ക് തെറ്റി. സുഭഗനും ആകാരഭംഗിയുള്ളവനുമായിരുന്നെങ്കിലും ഡോക്റ്റര്‍ ജോയല്‍ നല്ല ഗൌരവക്കാരനായിരുന്നു.
മോഹനനെ പരിശോധിപ്പിച്ച ആദ്യദിവസം തന്നെ അയാള്‍ പറഞ്ഞിരുന്നു ആഴ്ച്ചയിലൊരിക്കല്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വരണമെന്ന്. അന്ന് ഒരു കാര്യം അവള്‍ ശ്രദ്ധിച്ചു. അയാളുടെ പെരുമാറ്റം തികച്ചും മാന്യമാണ്. മേഘ പറഞ്ഞ കാര്യങ്ങളുമായി ഒരു പൊരുത്തവുമില്ല. അനാവശ്യമായ ഒരു നോട്ടം പോലും അയാളുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.
“ഇനി വല്ല ധ്യാനവും കൂടി ആളു മാനസാന്തരപ്പെട്ടുകാണും. നല്ല കാര്യം!”
ജാനകി ആശ്വസിച്ചു.
പക്ഷെ ആദ്യ പരിശോധന കഴിഞ്ഞ് വീട്ടില്‍ തെരികെയെത്തിയ ജാനകിയ്ക്ക് ഒരു കാര്യം മനസ്സിലായി. വീട്ടില്‍ മോഹനേട്ടനും മകള്‍ ഭവാനിയുമല്ലാതെ മറ്റൊരാള്‍ കൂടിയുണ്ട്. ഒരു പുരുഷഗന്ധം. ഒരു ചൂടന്‍ നോട്ടം. ഒരു ഇക്കിളിപ്പെടുത്തുന്ന സ്പര്‍ശം? ആരാണ്? അവള്‍ സ്വയം ചോദിച്ചമാത്രയിലാണ് മൊബൈല്‍ഫോണ്‍ ശബ്ദിച്ചത്.
“ഹലോ,”
“ഹലോ…”
സംഗീതാതമാകമായ ഒരു പുരുഷശബ്ദം. ആരാണ്? ഇതുവരെ കേട്ടിട്ടില്ല. പക്ഷെ എന്തൊരു ഘനഗാംഭീര്യമാണ്, പ്രണയാത്മകമാണ് അയാളുടെ ശബ്ദത്തിന്!
“ഹലോ…ആരാ?”
ജാനകി ചോദിച്ചു.
“അത് ശരി…!”
പ്രണയത്തിന്‍റെ ഇളംചൂടാര്‍ന്ന ചുണ്ടുകള്‍ പതിയെ അകത്തി പാട്ടുപാടുന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.
“എന്നെ ഇത്ര വേഗം മറന്നോ…?”
സ്വര്‍ണ്ണത്തേരില്‍ വസന്തകാലം പറന്നുവരികയാണ് അയാളുടെ വാക്കുകളില്‍.
തന്‍റെ നെഞ്ചില്‍ നനുത്ത, ഊഷ്മളമായ, ഒരു ചെറുസ്ഫുലിംഗം ജാനകിയറിഞ്ഞു.
അയാളുടെ അടുത്ത വാക്കുകള്‍ക്ക് ജാനകി കാതോര്‍ത്തു.
“ഞാന്‍ ജോയല്‍..ഡോക്റ്റര്‍…”