5മിനിറ്റ് കൂടെ കഴിഞ്ഞു എന്നെ ഇറക്കി…
ഹോ എന്റെ കോളേജിലെ ആദ്യ മത്സരം….
നോക്കിയപ്പോൾ എന്റെ കൂട്ടുകാർ അവിടെ നിന്ന് ബഹളം ഉണ്ടാകുന്നുണ്ട്… ആർപ് വിളിക്കുന്നു…
അത് എന്നിൽ കൂടുതൽ ആവേശം കേറ്റി…
ഞാൻ ഇറങ്ങി…
കുറച്ച് നേരത്തേക്ക് എനിക്ക് ബോൾ കിട്ടിയില്ല…
ഞാൻ വെയിറ്റ് ചെയ്തു…
അതാ ബോൾ വരുന്നു… എനിക്ക് പാസ്സ് കിട്ടി…
ഞാൻ അത് ഒരു ചേട്ടനിലേക് മറിച് നൽകി…
എന്നിട്ട് ഞാൻ ഓടിയതും ആ പന്ത് എന്നിലേക്കു തിരിച്ചു തന്നു…
ഞാൻ അതും കൊണ്ട് ചെന്ന് ഒറ്റ ഷോട്ട്… ഗോൾ…….
ഹോ… അവിടെ കാണാൻ വന്നവർ എല്ലാരും ആഘോഷത്തിൽ ആയി…
ആ ഗോൾ കൂടെ ആയപ്പോൾ ഞങ്ങളുടെ ജയം ഉറപ്പായി….
ഞാൻ വളരെ സന്തോഷിച്ചു…
അങ്ങനെ കളി തീർന്നു…
3-0 എന്ന സ്കോറിൽ ഞങ്ങൾ ജയിച്ചു…
എല്ലാരും തമ്മിൽ കൈ കൊടുത്തു…
എന്റെ കൂട്ടുകാർ ഓടി വന്നു…
സെറ്റ് ഗോൾ അളിയാ…
താങ്ക്സ് അളിയാ…
വീഡിയോ വാലോം എടുത്തോടാ…
ഓ ഉണ്ടട…
സെൻറ് ചെയ്യണേ…
ഓഹ് ടാ…
അങ്ങനെ ഞങ്ങൾ വെള്ളം കുടിക്കാൻ പുറത്ത് കടയിൽ പോയി…
അപ്പോഴേക്കും വീഡിയോ കിട്ടിയിരുന്നു…
ഞാൻ അത് എന്റെ അമ്മക്ക് അയച്ചു കൊടുത്തു വാട്സാപ്പിൽ…
അമ്മ അത് കണ്ടു…
എന്നിട്ട് ഒരു ലവ് ❤️ സിംബൽ തിരിച്ചു അയച്ചു…
അത് കണ്ടപ്പോൾ എനിക്ക് സന്തോഷം ഇരട്ടിച്ചു…
പണ്ടത്തെ സ്കൂളിലെ ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റൻ ഞാൻ ആയിരുന്നു…
അച്ഛൻ ഫുട്ബോൾ ഒന്നും ഇഷ്ടമല്ല അതുകൊണ്ട് ബൂട്സ് ഒന്നും വാങ്ങിച് തരില്ല…
പക്ഷെ അമ്മ എന്നെ സപ്പോർട്ട് ചെയ്തു… അച്ഛൻ അറിയാതെ അമ്മ എനിക്ക് ബൂട്ടും ആവിശ്യം ഉള്ള സാധങ്ങൾ ഒക്കെ വാങ്ങിച്ചു തന്നിരുന്നു…
അന്ന് ഒരു മാച്ച് കൂടെ ഉണ്ടായിരുന്നു… അതും ഞങ്ങൾ ജയിച്ചു… അത് ഞാൻ ഇറങ്ങിയെങ്കിലും ഗോൾ അടിക്കാൻ സാധിച്ചില്ല…
അങ്ങനെ അന്ന് വീട്ടിൽ എത്തി…
അമ്മ അടുക്കളയിൽ ഉണ്ട്… ഞാൻ അങ്ങോട്ടേക്ക് ചെന്ന്…
അമ്മ… ചായ..
ഹ വന്ന നീ…