മൂഞ്ചിയ അവസ്ഥ ആയി..
എല്ലാരും വീട്ടിൽ ഒക്കെ കാര്യം പറഞ്ഞു…
എന്റെ അച്ഛൻ വാലോം അറിഞ്ഞാൽ പിന്നെ നാട് വിടുന്നതാ നല്ലത്…
ഞാൻ അമ്മയോട് കാര്യം പറയാം എന്ന് വിചാരിച്ചു…
വൈകിട്ട് വീട്ടിൽ എത്തി…
അമ്മ ഫ്രഷ് ആയി വന്നതിന് ശേഷം അങ്ങോട്ട് ചെന്നു…
അമ്മ…
പറ മോനേ…
ഒരു പ്രശ്നം ഉണ്ട്…
എന്ത് പറ്റി…
അത് കോളേജിൽ ഒരു അടി നടന്നു.. ഞാൻ ഉണ്ടായിരുന്നു അതിൽ…
ങേ എന്നിട്ട് എന്തേലും പറ്റിയോ നിനക്ക്…
ഇല്ല അമ്മ…
നോക്കട്ടെ എന്നും പറഞ്ഞു അമ്മ എന്റെ മുഖവും കയ്യും ഒകെ പിടിച്ചു നോക്കി…
പേരെന്റ്സിനെ വിളിച്ചോണ്ട് ചെന്നാലേ കോളേജിൽ കേറ്റു എന്ന് പറഞ്ഞു…
പയ്യ പറയെടാ… നിന്റ അച്ഛൻ വലോം കേട്ടാലേ… പഠിക്കാൻ വിട്ടാൽ പഠിക്കണം… എന്റെ കുഴപ്പമാ… എല്ലാത്തിനും സപ്പോർട്ട് തരുന്നതിന്റെ…
അത് ഇങ്ങോട്ട് വന്നു പ്രശ്നം ഉണ്ടാക്കിയതാണ് അമ്മ…
മിണ്ടരുത് നീ…
അമ്മ വന്നിലെങ്കിൽ കോളേജിൽ നിന്ന് അവർ അച്ഛനെ വിളിക്കും…
വിളിച്ചാൽ എന്താവുമെന്ന് നിനക്ക് അറിയാലോ അല്ലെ….
അറിയാം… അതുകൊണ്ട് ആണല്ലോ അമ്മയോട് പറഞ്ഞെ…
വരാം ഞാൻ… അല്ലാതെ ഇനി എന്ത് ചെയ്യാനാ…. കുരുത്തംകെട്ടവൻ….
അങ്ങനെ അടുത്ത ദിവസം ആയി…
അമ്മ ഒരു കടും പച്ച സാരി ഒക്കെ ഉടുത്തു ഇറങ്ങി…
അച്ഛൻ ആണ് അമ്മയെ ഓഫീസിൽ ഡ്രോപ്പ് ചെയുന്നത്… അതുകൊണ്ട് അമ്മ പറഞ്ഞു ഓഫീസിൽ ചെന്നിട് അവിടുന്ന് കോളേജിൽ വരാം എന്ന്…. അല്ലെങ്കിൽ അച്ഛൻ ഡൌട്ട് അടിക്കും…
ഞാൻ അതുകൊണ്ട് നേരെ കോളേജിൽ ചെന്നു…
11 മണി ആയപ്പോൾ അമ്മ വന്നു…
അവിടെ ഒരു മീറ്റിംഗ് പോലെ ഉണ്ടായിരുന്നു…
എന്നിട്ട് എല്ലാരും അവരോരുടെ ക്ലാസ്സ് ടീച്ചറിനെ കൊണ്ട് കാണിക്കാൻ പറഞ്ഞു….
അങ്ങനെ അമ്മയും ആയി ഞാൻ അങ്ങോട്ട് പോയി…
ഒരു സർ ആയിരുന്നു ഞങ്ങടെ ക്ലാസ്സ് ടീച്ചർ…
അയാൾ അമ്മയും ആയി സംസാരിച്ചു…
ഇവൻ ആള് പഠിത്തത്തിൽ ഒന്നും കുഴപ്പമില്ല… ഇനി ഇങ്ങനത്തെ പ്രശ്നത്തിൽ ഒന്നും ചെന്ന് പെടാതെ ഇരിക്കാൻ നോക്കിയാൽ മതി…