Police : ys mem
Medam : ok you should go
Police : ok medam
എനിക്ക് ഇവിടെ നടക്കുന്നത് എന്താണെന്ന് പോലും അറിയുന്നില്ല.. ഇവർ ആരാണ്.? ഇവരെ കണ്ടിട്ട് എന്തിനാണ് ആ police ക്കാർ അവരെ medam എന്ന് വിളിക്കുന്നത്?
അവൾ തിരികെ അവനരികിലേക്ക് വന്നു..
നമ്മൾക്ക് പോകാം
ഞാൻ : എങ്ങോട്ട്?
Medam : വീട്ടിലേക്ക്
ഞാൻ : ആരുടെ വീട്?എനിക്ക് വീടില്ല
Medam : അതിന് തന്റെ വീട്ടിലേക്ക പോകുന്നെ എന്ന് ആരാ പറഞ്ഞെ
ഞാൻ : പിന്നെ?
Medam : ഇപ്പോൾ പോകുന്നത് ന്റെ വീട്ടിലേക്ക് ആണ്..
ഞാൻ : ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോളൂ..
Medam: എന്തിനാണ് പേടിക്കുന്നത്.. ഞാൻ നിങ്ങളെ കൊല്ലും എന്ന് പറഞ്ഞോണ്ട് ആണോ
ഞാൻ : ചവാൻ തുടങ്ങിയവന് എന്തോന്ന് പേടി.. എവിടുന്ന് ചത്താലും സന്തോഷം മാത്രം..
Medam:ok എന്നാൽ കൊല്ലാൻ കൊണ്ട് പോകുന്നെ ആണെന്ന് വെച്ചോളൂ..
( അവളോട് അതികം ദേഷ്യപ്പെടാൻ ഒന്നും പറ്റണില്ല )
അവളും ഞാനും കൂടെ ഹോസ്പിറ്റലിൽ നിന്ന് വെളിയിലേക്ക് വന്നു.. അവൾ അവളുടെ കാർ എടുത്ത് ന്റെ മുന്നിലേക്ക് കൊണ്ട് വന്നു. Door തുറന്ന് ഞാൻ കയറി..
വണ്ടി പതിയെ റോഡിലേക്ക് നീങ്ങി.
***************************************
ഇതേ സമയം മിഥുന്റെ വീട്ടിൽ…
Raj (മിഥുന്റെ അച്ഛൻ ): നിങ്ങൾ ഞങ്ങളോട് ക്ഷമിക്കണം… അവൻ കാരണം നിങ്ങൾക്ക് ഉണ്ടായ നാണക്കേട് എനിക്ക് മനസ്സിലാകും.
ശങ്കർ (ആദ്യം പറഞ്ഞ അവളുടെ അച്ഛൻ ): നിങ്ങൾ കൂടുതൽ ഒന്നും പറയേണ്ടതില്ല.നിങ്ങൾ നിങ്ങളുടെ മകനെ നോക്കി വളർത്തണം ആയിരുന്നു… എന്റെ മോളുടെ ഭാവി ഇനി എന്താകും. അവൾ ഇപ്പം പ്രെഗ്നന്റ് ആണ്.
Raj: sir. നമ്മൾക്ക് ഈ ബന്ധം അങ്ങ് ഉറപ്പിച്ചൂടെ.
ശങ്കർ : ഒരു ജോലീം വെലേം ഇല്ലാത്ത അവനെ പോലൊരു പട്ടിക്ക് പെണ്ണു കൊടുക്കാനോ… നിങ്ങളും അവനും കൂടെ ഉള്ള ഒത്തുകളി ആണോ എന്ന് വരെ ഞങ്ങൾക്ക് ഇപ്പം സംശയം ഒണ്ട്.