“”എന്താടി ഇന്ന് നിന്റെ എഞ്ചിൻ അടിച്ചു പോയോ എളിക്ക് കയ്യും കുത്തി തന്റെ മുഖത്തോട്ടു ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോ ഒന്ന് ആക്കി ഞാൻ ചോദിച്ചു
“”ആ പോയ്യി ഇയാള് ശെരിയാകുവോ
“അതിനല്ലെടി മെക്കാനിക് ഞാൻ ശെരിയാക്കി തരും നീ ഇങ്ങോട്ട് വാ ”
“”ഇന്നലെ എന്തിനാ ഇക്കയോട് അങ്ങനൊക്കെ പറഞ്ഞെ ഇയാൾക്ക് ഇയാളെ പണി എടുത്താൽ പോരെ അത് കൊണ്ട് ഇന്ന് ലാസ്റ്റ് ആണ് ഇ വണ്ടി ഇനി ഉപയോഗിക്കണ്ടാന്നു ഉപ്പ തീർത്തു പറഞ്ഞു””
“”നല്ലതല്ലേ പൊന്നു പുതിയ വണ്ടിയാകുമ്പോൾ പ്രോബ്ലം ഒന്നും ഉണ്ടാകുല്ലല്ലോ രണ്ട് വർഷം ഫ്രീയായി കമ്പിനി സർവീസ് അല്ലെ എന്നും ഇതിൽ പൈസ മുടക്ക്കാൻ നീ ഒരു പൊട്ടത്തി അല്ലല്ലോ “”
“”അതിന് ഞാൻ ആ വണ്ടി കൊണ്ടു വരുമ്പോൾ എന്തേലും വലിയ പ്രോബ്ലം ഉള്ളതായിട്ട് ഇയാൾക്ക് തോന്നിയിട്ടുണ്ടോ “”
“”ഇല്ല നോർമലി ചെറിയ ചെറിയ പ്രോബ്ലം”” അപ്പോളാണ് ഞാനും അത് ഓർക്കുന്നത്
“”അപ്പോൾ പുതിയ വണ്ടി ഓടിക്കാൻ തുടങ്ങിയാൽ എനിക്ക് ഇവിടെ വരാൻ പറ്റുവോ ഇയാള് തന്നെ അല്ലെ പറഞ്ഞെ രണ്ട് വർഷം കമ്പിനി സർവീസ് അന്ന് … ഓരോന്ന് ഒക്കെ പറഞ്ഞു ആ വണ്ടി തന്നെ ഇത്രയും കാലം എന്തിനാ ഉപയോഗിച്ചത് എന്ന് പോലും നിങ്ങൾക്ക് മനസ്സിലായില്ല ഞാൻ പോകുവാട്ടോ ഇനി വരില്ല ഇന്ന് തന്നെ ഉപ്പ ഇ വണ്ടി മേടിച്ചു വയ്ക്കും ഷാഹിന അതും പറഞ്ഞു കൊണ്ട് ഇറങ്ങി പോയ്യി “”” അപ്പോളാണ് എനിക്ക് മനസിലായത് അവൾ എത്ര മാത്രം എന്നെ സ്നേഹിച്ചിരുന്നു എന്ന് പിന്നെ ഒന്നും ആലോചില്ല ബൈക്ക് എടുത്തു അവളുടെ പുറകെ പോയ്യി അവളുടെ മുമ്ബിൽ കയറി നിർത്താൻ കൈ കാണിച്ചു.. അവൾ വണ്ടി സൈസ് ചേർത്തു നിർത്തി …
“എന്താ “” മുഖം കറുപ്പിച്ചു കൊണ്ടവൾ ചോദിച്ചു സത്യം പറഞ്ഞാൽ എനിക്ക് അവൾ ദേഷ്യപെടുന്നത് കാണുമ്പോൾ ചിരിയാണ് വരുക ഞാൻ അറിയാതെ ചിരിച്ചു പോയ്യി
“ഞാൻ പോകുവാ ” അവള് പിന്നെയും ദേഷ്യപെട്ടു വണ്ടി സ്റ്റാർട്ട് ചെയ്തു ഞാൻ ഓടിച്ചെന്നു ചേതകന്റെ കി ഊരി എടുത്തു..