നിലാവ് പോലെ എന്നിൽ അവൾ
Nilavu Pole Ennil Aval | Author : Aani
“”കിച്ചു ഉപ്പ ആകെ ഇടഞ്ഞിരിക്കുവാ അങ്ങാടിന്നു മുത്തപ്പായും ഇളയാപ്പയും ഒക്കെ വന്നിട്ടുണ്ട് എന്നെ കുറെ തല്ലി എനിക്ക് പറ്റുന്നില്ല നിങ്ങളെ കാണാണ്ട് “” ഇതൊക്കെ പറയുമ്പോളും അവൾക്ക് ചെറുതായി കരച്ചിൽ വരുന്നുണ്ടായിരിന്നു
“‘ഇതു ആരെ ഫോണിൽ നിന്നാണ് നീ വിളിക്കുന്നെ “””
“സുറുമി വന്നിട്ടുണ്ട് അവളെ കാല് കരഞ്ഞു പിടിച്ചിട്ടാ എനിക്ക് ഒന്ന് ഫോൺ തന്നത് എന്റെ ഫോൺ ഇക്ക മേടിച്ചു എറിഞ്ഞു പൊട്ടിച്ചു കിച്ചു അവൾ ഒന്ന് വിതുമ്പി “””
“”പൊന്നു കരയല്ല് കേട്ടോ എനിക്കും സങ്കടം വരും””
“”എന്റെ കിച്ചു സങ്കടപെടണ്ട എന്നെ ഒന്ന് കാണാൻ വരുവോ എനിക്ക് പറ്റണില്ല ഇന്നലെ നിങ്ങളെ കൊല്ലും എന്നൊക്കെ പറഞ്ഞു ഇവിടുന്നു ഭയകര ബഹളം അയിരിന്നു അവരെ കയ്യിൽ പെടല്ല് കേട്ടോ
“” ഇല്ല പൊന്നു”””
അവൻ ഹോസ്പിറ്റൽ കിടക്കയിൽ നിന്നു പതിയെ എണീച്ചു അവര് വന്നിരുന്നു അവനെ ഒത്തിരി തല്ലി കേസ് കൊടുക്കണന്നു അച്ഛനും അമ്മയും പറഞ്ഞപ്പോ ഹോസ്പിറ്റലിൽ വന്നു അഡ്മിറ്റ് ആയതാ മേലൊക്കെ ഞ്ഞുറുങ്ങുന്ന വേദന ഉണ്ട് എങ്കിലും അവൻ അതവളോട് മറച്ചു വച്ചു…
“പൊന്നു ഇന്ന് വെളുപ്പിന് 3 മണിക്ക് ഞാൻ വരും നീ ഇറങ്ങി വരണം ഞാൻ റോഡിൽ കാത്തിരിക്കും “””
“”ഇവിടെ എല്ലാരും ഉണ്ട് കിച്ചു ഞാൻ എന്തായാലും ഇറങ്ങി വരും… കിച്ചു വാ അതികം സംസാരിക്കാൻ പറ്റില്ല അവര് കാണും ഞാൻ വെക്കുവാ അവൾ ഫോൺ വെച്ചു… കിച്ചു സമയം നോക്കി രാത്രി 1 മണി വാർഡിൽ എല്ലാവരും നല്ല ഉറക്കം… അവൻ കയ്യിൽ ഇട്ട ഗ്ളൂക്കോസ് സൂചി പയ്യെ വലിച്ചു ഊരി എടുത്തു പിന്നെ ഷർട്ട് ഇട്ടു മെല്ലെ പുറത്തിറങ്ങി ഹോസ്പിറ്റൽ ക്ലോസ് ആക്കി എല്ലാരും നല്ല ഉറക്കം അയിരിന്നു അവൻ ആരും കേൾക്കാതെ ആ ഇരുമ്പ് വാതിൽ തുറന്നു പുറത്തിറങ്ങി പുറത്തു പാർക്കിംഗ് ഏരിയയിൽ അവന്റ ബൈക്ക് ഉണ്ടായിരിന്നു അവൻ അതും എടുത്തു അവളുടെ വീട്ടിലോട്ടു വണ്ടി മെല്ലെ വിട്ടു അവിടുന്ന് ഒരു അര മണിക്കൂർ യാത്ര ഉണ്ട് നല്ല നിലാവുണ്ടായിരിന്നു അന്ന് ഈ നിലാവും അവളെ പോലെ സുന്ദരിയാണ് ആ മിന്നി തിളങ്ങുന്ന താരകം പോലെ എന്നിൽ നിറഞ്ഞവൾ അവൻ ഓർമ്മകളിലേക്കു വഴുതി വീണു ..