നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ]

Posted by

“അഞ്ജലി”… ഹൈസ്കൂൾ ടീച്ചർ എന്തോ ആണ്‌.. നർത്തകിയും സുന്ദരിയുമൊക്കെയാണെന്ന് ഗിരിയേട്ടൻ പറഞ്ഞെടാ “…..നീ വേഗം റെഡിയായി വരാൻ പറഞ്ഞു ചേച്ചി താഴേക്കു പോയി… ബാത്‌റൂമിൽ കയറി സിഗരറ്റ് കത്തിച്ചു വലിക്കുമ്പോൾ ചേച്ചി പറഞ്ഞത് മനസിലേക്ക് വന്നു.. ആ കുട്ടി തന്റെ നയനേച്ചിയെ പോലെ സുന്ദരി ആയിരിക്കുമോ?.. 32 വയസ്സിൽ രണ്ട് കുട്ടികളുടെ അമ്മയായെങ്കിലും ചേച്ചിയെ പോലെ വടിവൊത്ത ശരീരമായിരിക്കുമോ??. ചേച്ചി ഇതെങ്ങനെ മെയ്ന്റൈൻ ചെയ്യുന്നു…? ചേച്ചിയുടെ അത്രയും സൗന്ദര്യം ഇല്ലെങ്കിലും കാണുമ്പോൾ ആരും മോശംപറയരുത്.. അത്രേയൊക്കെയെ ഉണ്ടായിരുന്നുള്ളു എന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ… തനിക്ക് നേരെ ചായഗ്ലാസ് നീട്ടി മുഖത്തേക്ക് നോക്കി ചിരിച്ചു തിരിഞ്ഞു നടക്കുമ്പോൾ അഞ്ജലിയെ കണ്ട് അമ്പരന്ന് ഇരിക്കുകയായിരുന്നു ഞാൻ .

ഈശ്വരാ എന്താണിത്… “നീലകണ്ണുള്ളരാജകുമാരിയോ?”.. ഉണ്ടകണ്ണുകൾക്ക്‌ വല്ലാത്തൊരു വശ്യ സൗന്ദര്യമാണിവൾക്കെന്ന് തോന്നി. ഇത്രെയും സൗന്ദര്യമുണ്ടായിട്ടും ഇതുവരെ ഇവളെ ആരും കൊത്തിക്കൊണ്ട് പോകാഞ്ഞതിൽ തനിക്ക് അത്ഭുതം തോന്നി…. “ഇഷ്ടപ്പെട്ടോ നിനക്കെന്ന് “ചെവിക്കരികിൽ വന്നു ചേച്ചി ചോദിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്… ” എനിക്കിഷ്ടപെട്ടിട്ട് കാര്യമില്ലലോ പെണ്ണിന് എന്നെ ഇഷ്ടപ്പെടണ്ടേ”….” ടാ പൊട്ടാ നിന്റെ ഫോട്ടോ കണ്ട് ഇഷ്ടപെട്ടത് കൊണ്ടാണ് നീ ഇവിടിരുക്കുന്നത്”… നിന്നെ ഇഷ്ടപെടാതിരിക്കാൻ എന്താ എന്റെ മോൻ സുന്ദരൻ അല്ലെ….? ചേച്ചി പറഞ്ഞെത് കേട്ട് വിശ്വാസം വരാതെ അവളെ തിരയുകയായിരുന്ന തന്റെ കണ്ണുകൾ… വാതിലിന്റെ പാതിമറവിൽ തന്നെ നോക്കുന്ന അഞ്‌ജലിയിൽ പതിഞ്ഞതും അവൾ മറഞ്ഞതും ഒരുമിച്ചായിരുന്നു…

നല്ലത്പോലെ ഒന്ന് കാണാൻ കഴിയാത്തതിന്റെ വിഷമം മനസിലാക്കിയത് കൊണ്ടാവണം ഒരുമിച്ച് സംസാരിക്കാൻ അവസരമുണ്ടാക്കിതരാമെന്ന് പറഞ്ഞ്….നയനേച്ചി എല്ലാവരെയും പരിചയപ്പെടാനായി കുഞ്ഞിനെ എടുത്ത് അകത്തേക്ക് പോയപ്പോൾ ഒറ്റപെട്ട ഞാൻ….. അമ്മയും അളിയനും കൃഷ്ണമ്മാവനും അഞ്ജലിയുടെ അമ്മ അനുരാധയും കൂടെ സംസാരിക്കുന്നത് ശ്രദ്ധിച്ചത്…” പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമുള്ള സ്ത്രീ.. അഞ്ജലിയുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ല..മൂന്ന് പെൺകുട്ടികളുടെ അമ്മയും രണ്ട് പേരക്കുട്ടികളുടെ അമ്മമ്മയും ആണെന്ന് തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…മനസ്സിൽ വിചാരിച്ച് അവരുടെ സംസാരം കേട്ടിരുന്നു “. തന്നെപോലെ അഞ്ജലിയുടെ അച്ഛനും മരിച്ചു പോയതാണെന്ന് അവരുടെ സംസാരത്തിൽ നിന്നെനിക്ക് മനസിലായി… അപ്പുവും അഞ്ജനയും എന്തെ അമ്മേ? ” കണ്ടില്ല മോളെ അപ്പുറത്ത് എങ്ങാനും കാണുമെന്നു അമ്മയുടെ മറുപടിയും വന്നു…തിരിഞ്ഞു നോക്കുമ്പോൾ ചിരിച്ചുകൊണ്ട് “കഴിക്ക് നന്ദാ…ന്നും പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന ബേക്കറി പലഹാരങ്ങൾ…. തനിക്ക് മുന്നിലേക്ക് വെച്ചിട്ട് അഞ്‌ജലിയുടെ മൂത്തചേച്ചി

Leave a Reply

Your email address will not be published. Required fields are marked *