🔥 ചില തിരിച്ചറിവുകൾ 🔥 [LITTLE BOY]

Posted by

ചില തിരിച്ചറിവുകൾ

Chila Thiricharivukal | Author : Little boy


 

പ്രെഗ്നനൻസി കിറ്റിലേക്ക് രണ്ടുതുള്ളി ഒഴിച്ച് കാത്തിരിക്കുമ്പോഴും, ഒരു അമ്മ ആകാൻ കഴിയും എന്ന പ്രതീക്ഷയിൽ ആയിരുന്നു അർച്ചന….

 

കുറച്ചു നേരം കാത്തിരിന്നിട്ടും തെളിയാത്ത വരയുമായി കരഞ്ഞകണ്ണുകളോടെ അവൾ ബാത്‌റൂമിന്റെ വാതിൽ തുറന്നു അലെക്സിന്റെ അടുത്തേക്കോടി..

 

“ഇച്ചായാ…” അവൾക്ക് സങ്കടംകൊണ്ട് വാക്കുകൾ മുഴുപ്പിക്കാൻ ആയില്ല….

 

” സാരം ഇല്ല പെണ്ണെ ” അതും പറഞ്ഞു അവൻ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

 

പക്ഷെ അവനു അറിയാമായിരുന്നു ഇത് തന്നെ ആകും റിസൾട്ട്‌ എന്ന്.. കാരണം രണ്ടു തവണ പോസറ്റീവ് ആകാത്തപ്പോൾ അവൻ സ്വകാര്യമായി ഒരു ഡോക്ടറെ കണ്ടിരുന്നു…. തന്റെ ബീജഞങ്ങൾക്ക് ഒരു കുഞ്ഞിനെ ഉണ്ടാക്കാനുള്ള കഴിവ് കുറവാണെന്നാണ് അവർ പറഞ്ഞത്.. പക്ഷെ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു അർച്ചനയോട് എന്തോ പറയാൻ തോന്നിയില്ല…

 

” ഇനി അച്ചന്റെ മുമ്പിൽ എങ്ങനെ പോകും അലക്സ്‌ ”

 

അർച്ചനയുടെ ചോദ്യം അവനെ തന്റെ ഭൂതകാലത്തേക്ക് കൊണ്ടുപോയി…

 

ഒരേ കോളേജിൽ പഠിച്ചവർ ആണ് ഇരുവരും .. അങ്ങനെ പ്രണയത്തിൽ ആയി… രണ്ടു മതക്കാർ ആയതുകൊണ്ടും..ഞങ്ങളുടെ സാമ്പത്തികനില രണ്ടായതുകൊണ്ടും, അർച്ചനയുടെ അച്ഛൻ ഒരുപാട് എതിർത്തു.. അങ്ങനെ ഒളിച്ചോടി വന്നത്താണ് ഇരുവരും… അലെക്സിന്റെ വീട്ടിൽ വലിയ പ്രശ്നങ്ങൾ പിന്നീട് ഉണ്ടായില്ല.. എന്നാൽ കോടികളുടെ സ്വത്തിന്റെ ഒരേഒരു അവകാശിയായ മകളെ ഒരു പാവപെട്ടവന് കൊടുക്കാൻ അയാൾ തയാറാല്ലായിരുന്നു..

 

ഒന്നാം വിവാഹ വാർഷിക്കത്തിനാണ് പിന്നീട് എല്ലാം മറന്നു അർച്ചനയുടെ അച്ഛൻ ഞങ്ങളെ കാണാൻ വന്നത്… സന്തോഷം കൊണ്ട് തുള്ളിചാടുക ആയിരുന്നു അർച്ചന…. പക്ഷെ മറ്റൊരു പണിയും തന്നാണ് അന്ന് അച്ഛൻ പോയത്…

 

” തന്റെ എല്ലാ സ്വത്തുക്കളും മകൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് എഴുതിവച്ചു…. ഇനി കുഞ്ഞുങ്ങൾ ഉണ്ടായില്ലെങ്കിൽ അതെല്ലാം ഒരു അനാഥലയത്തിലേക്ക് പോകും… കൂടാതെ ഒരു കുഞ്ഞുമായി മാത്രമെ എന്നെ കാണാൻ വാരാവൂ എന്ന താക്കീതും തന്നാണ് അന്നു അയാൾ പോയത്…അതിനു ഒരു വർഷത്തെ കാലവതിയും “

Leave a Reply

Your email address will not be published. Required fields are marked *