“ഫ… പന്ന പൊലയാടിമോളെ… നീയെന്താടി പറഞ്ഞു ഞെളിയുന്നെ,
മൂന്ന് പേരുംകൂടി ഒണ്ടാക്കിയെന്നോ, ഇന്ന് നീയൊക്കെ ഒരുളുപ്പുമില്ലാതെ ചന്തികൊണ്ട് നേരങ്ങുന്ന ആ കമ്പനിയില്ലേ… അതെന്റെമാത്രം സ്വപ്നമാടി എന്റെ മാത്രം വിയർപ്പാടി, ഞാൻ ഒറക്കമൊഴിഞ്ഞു ഓരോ കണക്കും കൂട്ടി എന്റെ മനസ്സിൽ തീർത്ത എന്റെ മാത്രം സ്വപ്നം, ഞാനൊരു മുതലാളിയായി ഇരുന്നിരുന്നേൽ നീയൊന്നും പണ്ടേക്ക് പണ്ടേ തീർന്നനെ… നീയും ഈ third rate ബസ്റ്റാർഡും കൂടി എന്നെ ചതിച്ചു ഞെളിഞ്ഞിരിക്കുന്ന ആ കമ്പനിയുടെ ആയുസ് എന്റേയീ ചൂണ്ടുവിരലിൽ ആണെടി… ഞാൻ ഈ ചൂണ്ടുവിരലോന്നമർത്തിയാൽ, ആ കമ്പനി ഭസ്മമാണ് അറിയോടി നെനക്ക്, സൃഷ്ടിച്ചത് ഞാനാണെങ്കിൽ അത് നശിപ്പിക്കാനുള്ള വഴിയും ഞാൻതന്നെയുണ്ടാക്കി വച്ചിട്ടുണ്ടടി, നെനക്ക് കാണണോ, ഇരുപതിനാല് മണിക്കൂറിനുള്ളിൽ നീയൊക്കെ അത് പൂട്ടിക്കെട്ടുന്നത്… പിന്നെ ഞാനത് ചെയ്യാത്തത് വർഷങ്ങളായുള്ള എന്റെ സ്വപ്നമായിരുന്നു അത്… അതുകൊണ്ട് മാത്രം… പിന്നീനീയൊക്കെ എന്നെക്കൊണ്ട് ചെയ്യിച്ചേ അടങ്ങൂ എന്നാണെങ്കി, അതിന് ഞാനൊരു മടീം കാണിക്കില്ല….
പിന്നെന്താ നീ പറഞ്ഞത്… നിന്നെ പ്രേമിക്കാൻ, നിനക്കെന്ത് യോഗ്യതയുണ്ടെടി ഈ രുദ്രിനെ ആശിക്കാൻ… രുദ്ര് ഒരു പെണ്ണിനേ മനസ്സറിഞ്ഞു പ്രണയിക്കുന്നുണ്ടങ്കിൽ സ്വന്തമാക്കുകയാണെങ്കിൽ അവൾ എല്ലാം തികഞ്ഞവളായിരിക്കും, അല്ലാതെ നിന്നെപ്പോലെ ഒരു തേർഡ് റേറ്റ് ഹോർ ആയിരിക്കില്ല,
(പ്രവീണിന് നേരേ തിരിഞ്ഞ് ഷർട്ടിൽ കുത്തിപ്പിടിച്ചിട്ട്) മനസ്സിലായോടാ… ബസ്റ്റാർഡ്….”
പ്രവീൺ പേടിയോടെ തലയാട്ടി
“കൂൾ… രുദ്ര്, കൂൾ…”
പ്രവീൺ വിറച്ചുകൊണ്ട് പറഞ്ഞു,
രുദ്ര് അവനെ പിന്നോട്ട് തള്ളി അവൻ തറയിലേക്ക് മലർന്നടിച്ചുവീണു, ഭൈരവ് പുച്ഛത്തോടെ അവനെ നോക്കി
“എഴീറ്റ് പോടാ മൈ…”
ഭൈരവ് പറഞ്ഞിട്ട് പല്ലുകടിച്ചു
രുദ്ര് അവരെ ഒന്നുകൂടി നോക്കിയിട്ട് താഴെക്കിടന്ന തന്റെ കവറുകൾ കയ്യിലെടുത്ത് തന്നെ നോക്കി നിൽക്കുന്ന സീതാലക്ഷ്മിയേയും കുഞ്ഞിയെയും നോക്കി എന്നിട്ട് കുഞ്ഞിയെ നോക്കി പുഞ്ചിരിച്ചു അവളുടെ കൈ പിടിച്ച് കാറിനടുത്തേക്ക് നടന്നു, സീതാലക്ഷ്മി ആ പഴയ രുദ്രിനെ വീണ്ടും കാണുകയായിരുന്നു,
••❀••
രാത്രി അത്താഴമൊക്കെക്കഴിഞ്ഞു വൃന്ദ കണ്ണന് ഭക്ഷണം വിളമ്പി, മറ്റുള്ള പത്രങ്ങളൊക്കെ കഴുകി വയ്ക്കുമ്പോഴാണ് ശില്പ അടുക്കളയിലേക്ക് വന്നത്,
“ഡീ…നീ ഞെട്ടിച്ചുകളഞ്ഞല്ലോ, നീ നന്ദേട്ടനോട് പറഞ്ഞ കള്ളങ്ങളെല്ലാം അവര് വിശ്വസിച്ചിട്ടുണ്ട്, നന്ദനത്തൂന്ന് വിളിച്ചിരുന്നു അവർക്ക് ഈ ആലോചന മുന്നോട്ട് കൊണ്ടുപോകാൻ തത്പര്യമില്ലെന്ന്, എന്തായാലും നെനെക്ക് നിന്റനിയന്റോടെ സ്നേഹംണ്ട്…” ശില്പ പുച്ഛത്തോടെ പറഞ്ഞു,