ഗുണ്ടയുടെ ഭാര്യ ഗോപിക [Its Me]

Posted by

ഗുണ്ടയുടെ ഭാര്യ ഗോപിക

Gundayude Bharya Gopika | Its Me


എന്റെ പേര് ജോയ്, കടവന്ത്ര ജോയ് എന്നൊക്കെ പിള്ളേർ സ്നേഹം കൊണ്ട് വിളിക്കും, കൊച്ചിലെ കടവന്ത്ര, കാക്കനാട്, വൈറ്റില ഈ പ്രദേശത്തെ ഒകെ വമ്പൻ ഡീലിങ്ങ്സ് നടത്തുന്നത് ഞാൻ ആണ് അതും എന്റെ മുതലാളിയുടെ ബോസിന് വേണ്ടി, മുതലാളി അറിയാതെ ഇവിടെ ഒരു പറിയും നടക്കില്ല നിങ്ങൾ കാണുന്ന കൊച്ചി ഒന്നുമല്ല…

ഇവിടുത്തെ പെട്രോൾ പമ്പ്, മാളുകൾ, മിക്ക ഹോട്ടലുകൾ എല്ലാം ഞങ്ങളുടെ മുതലാളിയുടെ ബോസ്സിന്റെയും പിന്നെ ഒരു പ്രമുഖ സിനിമ നടന്റെയും ബിനാമികളുടെ പേരിൽ ആണ്, ബോസ്സിന്റെ ബിസിനസ്‌ നോക്കി നടത്തുന്നത് “ബായ് ” എന്നു ഞങ്ങൾ വിളിക്കുന്ന നന്ദു എന്നാ ഒരു കൊടും ക്രിമനലും പിന്നെ അങ്ങേരുടെ ഒരു 6 ഫ്രണ്ട്സും ചേർന്നാണ്, അതിൽ ഒരു ഫ്രണ്ട് ആണ് എന്റെ മുതലാളി. ഇപ്പോ മനസിലായിലെ ഞാൻ എവടെ കിടുക്കുന്നു എന്ന്, ബോസ്സ് >നന്ദു ബായ് മൊതലാളി >ഞാൻ, പിന്നെ എന്റെ കീഴിൽ ഒരു 10-50 ആൾകാർ ഉണ്ട്, കോളേജ് പിള്ളേർ ആണ് മുക്കാലും, ഇനി കഥയിലേക്ക് വരാം, നിങ്ങളെ ഞാൻ ഒരു ഗുണ്ട ലോകത്തേക് ആണ് കൊണ്ട് പോകുന്നത്.

വർഷം 2004, നല്ല കോരി ചൊരിയുന്ന മഴ, എറണാകുളം മഹാരാജാസ് കോളേജിൽ ഓണം പരുപാടി നല്ല അടിച്ചു പൊളിച്ചു നടക്കുവാണ്, ബികോം 1st ഇയർ വിദ്യാർത്ഥി ഗോപിക ആണ് നമ്മുടെ ഈ കഥയിലെ നായിക, ഗോപികയും കൂട്ടുകാരികളും അവരുടെ ക്ലാസ്സിൽ ഇരുന്നു അത്തപൂവ് ഇടുവാണ്, നല്ല സെറ്റു സാരീ ഒകെ ഉടുത്തു എല്ലാരും നല്ല മലയാളം മങ്കമാരെ പോലെ ഉണ്ട്.

മീനു എവടെ, ഗോപിക ബാക്കി ഉള്ളവരോടായി ചോദിച്ചു, അല്ല പറഞ്ഞത് പോലെ ഇവൾ വേസ്റ്റ് ഇടാനുള്ള ന്യൂസ്‌പേപ്പർ എടുക്കാൻ ലൈബ്രറിയിൽ പോയതല്ലെ എത്ര നേരമായി പറഞ്ഞു തീർന്നില്ല അപ്പോഴത്തേക് മീനു എത്തി.

“ഡീ കോപ്പേ പേപ്പർ എടുക്കാൻ പോയിട്ട് പേപ്പർ എവടെ “

Leave a Reply

Your email address will not be published. Required fields are marked *