ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]

Posted by

 

“തനിക്കിവിടെ ഫ്രണ്ട്‌സ് ഒന്നുമായില്ലേ..?

 

“ആയി വരുന്നതേ ഉള്ളു.

 

“മ്മ്.. പിന്നെ ഫാമിലിയൊക്കെ..

 

“അച്ഛൻ, അമ്മ പിന്നെ ഒരു പെങ്ങളുണ്ട്.

 

“ഓക്കേ.

 

“പിന്നെ എങ്ങനുണ്ട് പുതിയ ജോലി .

 

“മാഡം ..

 

“പറയെടോ..ഒരു റിവ്യൂ പറ.

 

“ആഹ്.. കുഴപ്പമില്ല. പരിചയക്കുറവ് ഉള്ളതിന്റെ പ്രശ്നങ്ങൾ ഉണ്ട്. പിന്നെ എന്റെ മാഡം നല്ല ഹെൽപ്പിങ് മൈൻഡ് ഉള്ള ആളായത്തിനാൽ കുഴപ്പമില്ല..

 

“ആഹാ..അതിലൊരു കുത്തൽ ഉണ്ടല്ലോ.

 

“ഹി.. ഹി…എന്തൊക്കെ പറഞ്ഞാലും മാഡത്തിന് ജോലിയോടുള്ള കമ്മിറ്റ്മെന്റ് പ്രശംസിക്കാതെ പറ്റില്ല.

 

“നല്ല പതപ്പിക്കൽ ആണല്ലോ . എന്തായാലും അതെനിക്ക് സുഗിച്ചു.

 

“നോ മാം. ഞാൻ സീരിയസ് ആയി പറഞ്ഞതാ.

 

“മ്മ്.. താങ്ക്യൂ താങ്ക്യൂ.

ഞാൻ കരുതിയത് അന്ന് P. A. ആയി നിൽക്കാൻ പറഞ്ഞപ്പോൾ താൻ എന്നെ തെറിയും വിളിച്ചു പോകുമെന്നാ..താൻ എന്തിനാ അത് അക്‌സെപ്റ് ചെയ്തത്.

 

“ന്തോ.. ആ സമയം എനിക്കങ്ങനെ തോന്നി.

 

“എടൊ സോറി. സത്യത്തിൽ ഞാനന്ന് കുറച്ച് കലിപ്പിലായിരുന്നു. തന്നേക്കൂടെ കണ്ടതോടെ എന്റെ കണ്ട്രോൾ പോയി. കുറച്ച് നാൾ തന്നയൊന്ന് ചുറ്റിക്കാമെന്ന് കരുതിയെന്നെ ഉള്ളു. നെക്സ്റ്റ്‌ വീക്ക്‌ മുതൽ താൻ Anil kumar ന്റെ ടീമിൽ ജോയിൻ ചെയ്യാം.

 

“വാട്ട്‌.. സീരിയസ് ആയിയാണോ മാഡം..?

 

“അതേടോ.. താൻ നല്ല കാലിബർ ഉള്ള ആളാണെന്ന് എനിക്കറിയാം. തന്റെ വർക്സ് ഞാനന്ന് കണ്ടായിരുന്നല്ലോ. പിന്നെ സച്ചുവിനെ ഹെല്പ് ചെയ്യാൻ ചെയ്ത വർക്കും എനിക്കിഷ്ടപ്പെട്ടു.

 

“മാഡം.. താങ്ക്യൂ..

 

“ഏയ്.. അതിന്റെ ആവശ്യമില്ല.തനിക്ക് അർഹതപ്പെട്ടത് തന്നെയാ.. ആരുടേയും ഔദാര്യമൊന്നുമല്ല.അല്പം നേരത്തെ ആയി എന്നെ ഉള്ളു.. പിന്നെ എന്റെ വക ഒരു സോറിയും.

 

“സോറിയോ.. എന്തിന്..?

 

“അന്ന് ട്രെയിനിൽ വെച്ച് തന്നോട് ഞാനൊരല്പം ദേഷ്യത്തിൽ സംസാരിച്ചില്ലേ..പിന്നെ തന്നേപ്പിടിച്ചു എന്റെ P. A. ആകിയതിനു.

 

“നോ.. നോ.. മാഡം. സോറി പറയേണ്ടത് ഞാനാണ്. ഞാനല്ലേ അന്ന് മോശമായി പെരുമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *