ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]

Posted by

മാത്രമായി എന്റെ ശ്രദ്ധ.

ആ കണ്ണുകളിലേക്ക് ഒന്നേ ഞാൻ നോക്കിയുള്ളു, കോർത്ത് വലിക്കുന്ന ചൂണ്ടയെപ്പോലെ അവ എന്നെ എങ്ങോട്ടോ കൊണ്ട് പോയി.ഞാൻ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു,പക്ഷെ മനസ്സിൽ പിടിച്ച കൊളുത്ത് അങ്ങനെ തന്നെയിരുന്നു..

 

ഓഡറെടുക്കാനായി ഒരു വെയ്റ്റർ അപ്പോഴേക്കും അങ്ങോട്ടേക്ക് എത്തിയിരുന്നു.

 

“മാഡം പറയു..”മെനു കാർഡ് അവർക്ക് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

 

“ഏയ്.. ഞാൻ ആൾറെഡി ഓഡർ ചെയ്തു. ശിവ പ്രസാദ് ചെയ്തോളു..”മാഡം മറുപടി നൽകി.

 

മെനു കാർഡിലൂടെ ഞാനെന്റെ കണ്ണുകളോടിച്ചു. ആഹാരകാര്യത്തിൽ എനിക്കറിവ് കുറവാണ്. എന്ത് ഓർഡർ ചെയ്യുമെന്നറിയാതെ ഞാനല്പം കൺഫ്യൂഷനിലിരുന്നു..

 

“എന്ത് പറ്റി.. ഓഡർ ചെയ്യുന്നില്ലേ..?” ഞാൻ മിണ്ടാതിരിക്കുന്നത് കണ്ട് മാഡം ചോദിച്ചു.

 

“അത് മാം..എനിക്ക് ഈ ഇറ്റാലിയൻ ഫുഡ്സിൽ വലിയ അറിവൊന്നുമില്ല…അതാ ഏത് ഓഡർ ചെയ്യണമെന്നൊരു ഡൌട്ട്..”

 

“ഹ. ഹ.. ഓക്കേ.. ഞാൻ ഓഡർ ചെയ്യട്ടെ..??

 

“യെസ്.. മാഡം പറയു.

 

“താൻ പാസ്ത കഴിക്കുമോ…?

 

“കഴിക്കും.

 

“ഓക്കേ.

 

“വൻ പാസ്ത കാർബൊണാറ ആൻഡ് എ പൈനാപ്പിൾ ജ്യൂസ്‌ .” മാഡം വെയ്റ്ററിനോടായി പറഞ്ഞു.

 

മാഡം :-സോ.. എന്നും പുറത്തിന്നാണോ ഫുഡ്‌.

 

ഞാൻ :-ഏയ്. ഇന്ന് സൺഡേ ആയത്കൊണ്ട് ജസ്റ്റ്‌ ഒരു ഔട്ടിങ്.

അല്ല മാഡം എന്നും പുറത്തിന്നാണോ ഫുഡ്‌.

 

മാഡം :-ഏയ്. ഇന്ന് പുറത്തുന്നു കഴിക്കാമെന്ന് കരുതി. ശിവ പ്രസാദ് എവിടെയാ സ്റ്റേ..

 

ഞാൻ :-മാം. ഇഫ് യൂ ഡോണ്ട് മൈൻഡ് എന്നെ ശിവ പ്രസാദ് എന്ന് വിളിക്കണ്ട, ശിവ എന്ന് വിളിച്ചാൽ മതി.അങ്ങനെയാണ് എല്ലാവരും വിളിക്കാറുള്ളത്.

 

മാഡം :-ഓക്കേ ഓക്കേ. ശിവ എവിടെയാ സ്റ്റേ..?

 

“ഇവിടെ അടുത്ത് തന്നെയാ. Dev റെസിഡൻസി.

 

“പൈയിങ് ഗസ്റ്റ് ആയിയാണോ..?

 

“അല്ല. നമ്മുടെ ഓഫീസിലെ സച്ചു ഇല്ലേ, അവനെന്റെ ഫ്രണ്ടാണ്. അവന്റെകൂടെയാണ്.

 

“എന്നിട്ട് സച്ചു വന്നില്ലേ…?

 

“ഇല്ല. അവനൊരു മാര്യേജ് ഉണ്ട്. അവിടേക്ക് പോയി..

Leave a Reply

Your email address will not be published. Required fields are marked *