നിനക്കോടി ? അടുത്തിരുന്ന കൂട്ടുകാരിയോട് ചോദിച്ചു
എനിക്കും ഒരു ചായ മതീടി…
ചേട്ടാ മൂന്ന് ചായ
അങ്ങനെ ചായയൊക്കെ കുടിച്ച് അവർ പിരിഞ്ഞു ..
ദിവസങ്ങൾ ഓടിമറഞ്ഞു ഇടക്കൊക്കെ അമ്മ മായേച്ചിയുമായി ഫോണിൽ സംസാരിക്കുമ്പോൾ അവനോട് സംസാരിക്കാൻ വേണ്ടി ഫോൺ കൊടുക്കാൻ പറയാറുണ്ടെങ്കിലും അവൻ പഠിക്കാനുണ്ടെന്ന പേരു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.. ഇതിനിടെ ഒന്നോ രണ്ടോ വട്ടം മായയോട് സംസാരിച്ചു..
അങ്ങനെ കല്യാണം കഴിഞ്ഞു അവരുടെ വീട്ടിലേക്ക് ഒരു പുതിയ അംഗം കൂടി.. കല്യാണത്തിന്റെ ചടങ്ങുകളുടെ ഇടക്ക് ഫോട്ടോ എടുപ്പ് എന്ന കലാപരിപാടിക്കിടെ മായ അപ്പുവിനെ നോക്കി ചിരിച്ചു എന്നാൽ അവൻ വലിയ മൈന്റ് ഒന്നും ചെയ്തില്ല.. അന്നത്തെ ദിവസം ബന്ധുക്കളും ബഹളങ്ങളും ഒക്കെ ഉള്ളത് കൊണ്ട് അവൻ മായേച്ചിയെ അവഗണിക്കുന്നത് ആർക്കും പിടികിട്ടിയില്ല മായേച്ചിക്കൊഴികെ..
ആദ്യത്തെ ഒരാഴ്ച വിരുന്നും മറ്റുമായി അവർ കറക്കത്തിലായിരുന്നു അതുകൊണ്ട് തന്നെ വീട്ടിലുള്ള സമയം കുറവായിരുന്നു ആ സമയം പഠീക്കുകയാണെന്ന പേരിൽ അപ്പു റൂമിൽ തന്നെയിരുന്നു ആകെ അവരെ കാണുന്നത് ഭക്ഷണം കഴിക്കാൻ വന്നിരിക്കുമ്പോൾ മാത്രം .
പിറ്റേ ദിവസം തൊട്ട് അവന് സ്റ്റഡി ലീവ് ആയിരുന്നു അതിനാൽ മുഴുവൻ സമയവും വീട്ടിൽ തന്നെയാണ്. മായേച്ചിയാണേൽ ഒരുമാസം ലീവിലുമാണ് അമ്മയും അച്ഛനും പുറത്ത് പോയാൽ അവർ മൂന്നും മാത്രമാണ് ഇവിടെ ..
അങ്ങനെ രാവിലെ എണീറ്റ് പതിവ് പോലെ താഴെക്ക് ഇറങ്ങി ടി.വി യുടെ മുന്നിലിരുന്ന് അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു..
അമ്മേ…
അവിടെ നിന്ന് മറുപടിയൊന്നും കേട്ടില്ല
അമ്മേ ചായ.. എനിക്ക് വിശക്കുന്നു..
അപ്പൂ ദാ വരുന്നു ഒരു മിനുട്ട്..
മറുപടി അമ്മെടെ അല്ല മായേച്ചിടെ ആണ് ..
കോപ്പ് ഈ സാധനത്തിന് ഇന്ന് എവിടേം വിരുന്നൊന്നും ഇല്ലേ ആവോ.. എന്ന് അവൻ മനസ്സിലോർത്തു അപ്പോളേക്കും ബ്രേക്ക്ഫാസ്റ്റുമായി മായേച്ചി ഹാളിലേക്ക് എത്തിയിരുന്നു .. കൈയ്യിലുണ്ടായിരുന്ന പാത്രം മേശപ്പുറത്തേക്ക് വച്ചിട്ട് ഒരു പുഞ്ചിരി പാസ്സാക്കി .. അപ്പു വലിയ മൈന്റ് ഒന്നും ചെയ്തില്ല.