മായാമയൂരം [കാട്ടിലെ കണ്ണൻ]

Posted by

 

അങ്ങനെ അനൂപ് വന്നു ഒപ്പം അതുലിനൊരു ലാപ്ടോപ്പും . വന്നതിന്റെ മൂന്നാം ദിവസം തന്നെ വീണ്ടും പെണ്ണ് കാണൽ എന്ന കലാപരിപാടി ആരംഭിച്ചു. ചിലതെല്ലാം ജാതകവും അനൂപിന്റെ പൂർവകാല ചരിത്രവും വില്ലനായി വന്ന് മുടക്കി ഒടുവിൽ ഒരു ബന്ധം ഉറപ്പിച്ചു . ഒരു പാവം കുട്ടി പേര് മായ. ഒറ്റ മോൾ . അതുലിനെക്കാൾ മൂന്ന് വയസ്സിന് മൂത്തത്. അവന്റെ സ്കൂളിനടുത്ത് തന്നെ മറ്റൊരു സ്കൂളിൽ ഗസ്റ്റ് ലക്ചറർ ആണത്രേ ഇതൊക്കെ അവന് അമ്മ പറഞ്ഞ് കേട്ടുള്ള അറിവാണ് . അവർ ചേച്ചിയെ കാണാൻ പോയപ്പോൾ അവന് പോകാൻ പറ്റിയില്ല . ആ ബന്ധം ഏകദേശം ഉറച്ചു അങ്ങനെ കല്യാണ നിശ്ചയവും കഴിഞ്ഞു . ഒരു മാസത്തിനുള്ളിൽ കല്യാണം വേണം അനൂപ് തന്റെ ലീവ് ഒരുമാസത്തേക്ക് കൂടെ നീട്ടി .

 

നിശ്ചയം കഴിഞ്ഞതിന്റെ അന്നാണ് അതുൽ ആദ്യമായി മായേച്ചിയുടെ ഫോട്ടോ കാണുന്നത് ആ ഫോട്ടോ കണ്ട അവൻ ഒന്ന് ഞെട്ടി

 

ങേ ഇവളോ ? !

 

ഈ ഒരുമ്പെട്ടവൾ കാരണമാണ് ഞാൻ ഇന്നലെ നാണം കെട്ടത് . ആ നിമിഷം ഈ ഭൂലോകത്തിൽ ഏറ്റവും കൂടുതൽ വെറുപ്പു തോന്നിയ മുഖം ഇനിയൊരിക്കലും കാണാൻ ഇടവരുത്തരുതെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ച മുഖം ഇപ്പോൾ എന്റെ ഏട്ടന്റെ ഭാര്യയായി എന്റെ വീട്ടിലേക്ക് കയറി വരാൻ പോകുന്നു….

 

അവൻ ആരോടെന്നില്ലാതെ പറഞ്ഞു.

 

 

എന്നത്തെയും പോലെ തന്നെയായിരുന്നു ഇന്നലെയും ആ ബസ്സിൽ കയറുന്നത് വരെ വൈകുന്നേരത്തെ സ്പെഷൽ ക്ലാസ്സ് കാരണം എപ്പോഴും പോകാറുള്ള ബസ്സ് മിസ്സായി. അതിനാൽ അടുത്ത ബസ്സിന് കയറി സ്ത്രീകളുടെ സീറ്റിന് തൊട്ട് പിന്നിലായി ഒരു സീറ്റും കിട്ടി . പിറകിലത്തെ സീറ്റിലും രണ്ട് സ്ത്രീകളായിരുന്നു രണ്ട് സ്റ്റോപ്പ് കൂടെ കഴിഞ്ഞപ്പോൾ ബസ്സിൽ തിരക്കായി . ഒരു പാവം വല്യപ്പനും വല്യമ്മയും വന്ന് അവന്റെ സീറ്റിനോട് ചേർന്ന് നിന്ന് ദയനീയമായി നോക്കിയപ്പോൾ . അവരോട് അലിവ് തോന്നിയിട്ട് സീറ്റ് അവർക്കായി ഒഴിഞ്ഞു കൊടുത്തതാണ്. വല്യമ്മയ്ക്ക് വേണ്ടി മുന്നിലത്തെ സീറ്റിൽ കൂട്ടുകാരിയോടൊപ്പം സൊറ പറഞ്ഞിരുന്ന ഒരു സ്ത്രീയും അവരുടെ സീറ്റ് ദാനം നല്കി. അവന്റെ ദേഹത്ത് ചെറുതായി ഉരസി അവൾ അവനെ കടന്ന് പോയി .

Leave a Reply

Your email address will not be published. Required fields are marked *