മായാമയൂരം [കാട്ടിലെ കണ്ണൻ]

Posted by

 

പിറ്റേ ദിവസം പതിവുപോലെ അവൻ കോളേജ് വിട്ടു ബസ് സ്റ്റോപ്പിലേക്ക് വരുന്ന വഴി പുറകിൽ നിന്നൊരു വിളി

 

അതുൽ …..

 

ഞാൻ തിരിഞ്ഞുനോക്കി അത് മായ ആയിരുന്നു കൂടെ കഴിഞ്ഞ ദിവസം കണ്ട ആ കൂട്ടുകാരിയും ഉണ്ടായിരുന്നു

 

വിളികേട്ടതും അവൻ അവിടെ നിന്നു ….

 

ഇവൾ ഇനി എന്തിനുള്ള പുറപ്പാടാണാവോ .. അല്ലെങ്കിലും ഇവൾക്കിതെങ്ങനെ എന്റെ പേര് അറിയാം.

 

അപ്പോഴേക്കും അവർ അവന്റെ അടുത്തെതിയിരുന്നു

 

അവർ രണ്ടു പേരും അവനെ നോക്കി ഒന്ന് ചിരിച്ചു അവൻ ഉം എന്താ എന്ന ഭാവത്തിൽ പുരികങ്ങൾ ഉയർത്തി കാണിച്ചു

 

ഡോ സോറിട്ടോ …

 

ങ്ങേ സോറിയോ തെറിവല്ലോം വിളിക്കാൻ വന്നതാവുമെന്ന് കരുതിയ അവൻ അന്ധാളിച്ചു പോയി …

 

എന്തിന് ?

 

അവനൊരല്പം ഗൗരവത്തിൽ ചോദിച്ചു

 

അന്ന് നടന്നതിനെല്ലാം …

 

ഇവൾ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞേ അതാ കിളവന്റെ പണിയായിരുന്നെന്ന് .. സോറി..

 

ഓ ആയികോട്ട് ഇംഗ്ലീഷുകാർ ഒരു വാക്ക് കണ്ട് പിടിച്ചതുകൊണ്ട് അതങ്ങ് പറഞ്ഞാൽ എല്ലാം തീർന്നല്ലോ..

 

ഡോ അങ്ങനെയല്ല …

 

എങ്ങനെയല്ലാന് ..

 

ഇന്നലെ നിന്റെ ചേട്ടൻ ഫാമിലി ഫോട്ടോ അയച്ച് തന്നിരിന്നു ആ കൂട്ടത്തിൽ നിന്നേം കണ്ടു .. അതാ ഇന്ന് തന്നെ കണ്ടൊരു സോറി പറയാമെന്ന് വിചാരിച്ചെ ഇനി എന്റേം അനിയനല്ലേ നീ ..

 

 

ഓഹ് അതോണ്ടാണല്ലെ വന്നത് അല്ലാതെ ചെയ്തത് തെറ്റായിപ്പോയി എന്ന തിരിച്ചറിവ് ഉണ്ടായിട്ട് വന്നതല്ലല്ലേ …

 

 

ചെയ്തത് തെറ്റാണെന്ന് തോന്നിയോണ്ടാണല്ലോ സോറി പറഞ്ഞേ .. നീ വാ നമുക്ക് ഒരു ചായ കുടിക്കാം ..

 

ഇഷ്ടത്തോടെ അല്ലെങ്കിലും അവൻ അവരുടെ കൂടെ പോയി ഇനി വിളിച്ചിട്ട് ചെല്ലാഞ്ഞാൽ ഇന്നലെ നടന്ന കാര്യം ചേട്ടനോടെങ്ങാൻ പറഞ്ഞാലോ ..

 

അപ്പൂന് എന്താ വേണ്ടേ ..

 

എനിക്ക് ചായ മാത്രം മതി … ഒരല്പം നീരസത്തോടെ ഞാൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *