എതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മായേച്ചിയുടെ ലീവ് തീർന്നു . ആദ്യത്തെ ഒരാഴ്ച അനൂപ് കൊണ്ടു കോളേജിലേക്ക് കൊണ്ട് വിട്ടു . പരീക്ഷ ആയതിനാൽ അപ്പു ഇടക്കൊക്കെയെ പോകാറുള്ളായിരുന്നു . ചിലപ്പോഴൊക്കെ അവനും മായയും ഒരുമിച്ചായിരുന്നു മടങ്ങി വരാര്.
മായ അപ്പുവിന്റെ വീട്ടിലെ ഒരംഗമായിട്ട് ഒരു മാസം കഴിഞ്ഞു അതോടൊപ്പം അനൂപിന്റെ ലീവും തീരാറായി അടുത്ത ബുധനാഴ്ചത്തേക്കാണ് ടിക്കറ്റ് . അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. തിരിച്ച് പോകുന്നതിന് മുൻപ് ചേട്ടനും മായേച്ചിയും കൂടെ ഇന്നലെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോയതാണ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഊണിന് ശേഷം കുറേ സമയം അവരെ നോക്കി നിന്നു കാണാത്തത് കൊണ്ട് അപ്പു ഒരല്പം കിടക്കാമെന്ന് കരുതി അപ്പോഴാണ് മുറ്റത്തേക്ക് കാർ വരുന്ന ശബ്ദം കേട്ടത് .
തുടരും
തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയപ്പെട്ട വായനക്കാരാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഒട്ടേറെ സ്നേഹത്തോടെ – കാട്ടിലെ കണ്ണൻ