ഏയ് ഇങ്ങനെ പിടിച്ചു ഞെരിച്ചാൽ വേദനിക്കില്ലല്ലോ.. കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീരിൽ വിരലോടിച്ചു കൊണ്ട് മായേച്ചി പറഞ്ഞു..
ഹി ഹി.. അവൻ ചിരിച്ചു..
മായ : ഞാൻ കരഞ്ഞിട്ടാണേലും നീയൊന്ന് ചിരിച്ച് കണ്ടല്ലോ അത് മതി . അപ്പുറത്തെ വീട്ടിലെ അപർണയും അവളുടെ അനിയനും തല്ലുകൂടുന്നതും ഇണങ്ങന്നതും ഒക്കെ കാണുമ്പോൾ ഞാൻ ശരിക്കും വിഷമിച്ചിട്ടുണ്ട് എനിക്ക് ഇതുപോലെ വഴക്കിടാനും ഇണങ്ങാനും കളിയാക്കാനും ആരും ഇല്ലല്ലോന്ന്. ഇങ്ങോട്ട് വരുമ്പോൾ അങ്ങനെയൊരു അനിയൻ കുട്ടനെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് . പക്ഷേ ഇവിടെ വന്നപ്പോൾ എന്നെ കണ്ടാൽ നിന്റെ മുഖം കടന്നലു കുത്തിയപോലാകും . കല്യാണത്തിന് മുൻപും ശേഷവും നിന്നോട് അടുക്കാൻ ശ്രമിച്ചപ്പോളെല്ലാം നീ ഒഴിഞ്ഞു മാറി .. അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
ഞാൻ ചെയ്തത് കൂടിപ്പോയോ എന്നൊരു കുറ്റബോധം എന്നിലുടലെടുത്തു.
ഞാൻ : ചേച്ചി ആദ്യം ഈ കരച്ചിലൊന്ന് നിർത്ത് എനിക്ക് ഇപ്പോ നിങ്ങളോട് ഒരു പ്രശ്നോം ഇല്ല.. നിങ്ങൾ ആഗ്രഹിച്ചപോലെ ഒരു അനിയനായി നല്ല സുഹൃത്തായി ഞാൻ ഉണ്ടാകും എന്നും .. മായേച്ചിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു..
ചേച്ചി പോയി മുഖം കഴുകിയേ.. കലങ്ങിയ കണ്ണുള്ള മുഖം കാണാൻ ഒരു രസോല്ല..
മായേച്ചി അത് കേട്ട ഭാവം നടിച്ചില്ല.. ചേച്ചി ഇങ്ങനെ സങ്കടപ്പെട്ടിരിക്കാണാണ് ഭാവമെങ്കിൽ ഞാനിനി ഒരിക്കലും മിണ്ടില്ലാട്ടോ .. കേട്ടപാതി കേൾക്കാതപാതി ചേച്ചി പോയി മുഖം കഴുകി വന്നു എന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു
അപ്പോ പ്രശ്നങ്ങൾ ഒക്കെ തീർന്നല്ലോ എന്നാ ഞാൻ പോയി പഠിക്കട്ടെ..
മായ : അതിന് പ്രശ്നം മുഴുവൻ നിനക്കായിരുന്നല്ലോ
ആ എന്റെ പ്രശ്നങ്ങളൊക്കെ തീർന്നു എന്നും പറഞ്ഞ് അവൻ മുകളിലേക്ക് കേറി പോയി ..
അന്ന് മുതൽ അവർ നല്ല കൂട്ടായി . അവന് ഒരു ചേച്ചി എന്നതിലും മായക്ക് ഒരു അനിയൻ എന്നതിലും ഉപരി അവർ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു..