ഉ ..ഉണ്ട്
എന്നാ ഈ കുന്തം ഓഫാക്കിട്ട് പോയി പഠിക്ക്.
ഉം എന്ന് മൂളിട്ട് ഞാൻ മോളിലേക്ക് കയറി പോന്നു.
മായേ ഞാൻ അമ്മയെ കൂട്ടിട്ട് വരാം എന്ന് പറഞ്ഞ് ചേട്ടൻ പുറത്തേക്കും.
അവൻ റൂമിൽ കേറി കതകടച്ചു പഠിക്കാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഡോറിൽ ആരോ മുട്ടി..
ഡാ.. അപ്പു വാതിലൊന്ന് തുറന്നേ..
ഓ മായേച്ചിയാണ് ഈ വഴിക്കൊന്നും വരാത്തതാണല്ലോ ഇതുവരെ ഇന്നിപ്പോ എന്താണാവോ..
ഉം . എന്താ ഡോർ തുറന്ന് ഗൗരവത്തോടെ അവൻ ചോദിച്ചു..
നീ ഒന്ന് താഴേക്ക് വന്നേ..
എന്തിനാ..
നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ..
എനിക്ക് കൊറേ പഠിക്കാനുണ്ട്
ഓ പിന്നെ കലക്ടറാവാൻ പഠിക്കുവല്ലേ എനിക്ക് പറയാനുള്ളത് കേട്ടിട്ട് മതി പഠിപ്പൊക്കെ എന്നു പറഞ്ഞ് അവന്റെ കൈയ്യിൽ പിടിച്ച് വലിച്ച് താഴേക്ക് കൊണ്ട് പോയി..
ഇരിക്ക് സോഫ ചൂണ്ടിക്കാട്ടി കൊണ്ട് മായേച്ചി പറഞ്ഞു . എന്നിട്ട് മായയും അവന്റെ അടുത്ത് വന്നിരുന്നു..
മായ : എന്താ സാറിന്റെ പ്രശ്നം
അപ്പു : എനിക്ക് എന്ത് പ്രശ്നംം?
മായ : ഒരു പ്രശ്നോം ഇല്ലേ..
അപ്പു : ഇല്ല ..
മായ : ഞാനിവിടെ വന്നിട്ട് എത്ര ദിവസമായെന്ന് അറിയോ..
അപ്പു : ഒരാഴ്ച കഴിഞ്ഞ് എന്തേ..
മായ : ഇന്നേക്ക് പത്ത് ദിവസമായി .. ഇതുവരെ നീ എന്നോടൊന്ന് മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല.. എന്തിന് ഒന്ന് ചിരിച്ചിട്ട് കൂടിയില്ല .. അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു..
പറ എന്താ പ്രശ്നം
അപ്പു : എനിക്ക് പ്രശ്നമൊന്നുമില്ല ഞാൻ അങ്ങനെ അതികം സംസാരിക്കാത ടൈപ്പാ..
മായ : ആര് നീ .. കഴിഞ്ഞ ദിവസം ആ ഹീര വന്നപ്പോൾ നിന്റെ നാവ് തൊള്ളേലേക്ക് ഇറക്കിയില്ലലോ എന്താ എന്നോടുള്ള പ്രശ്നം അന്നത്തെ ഇഷ്യു ആണോ ?