മായാമയൂരം
Mayaamayuram | Author : Kattile Kannan
കുറച്ച് നാളുകൾക്ക് മുൻപ് എഴുതിയ ഒരു കഥയാണ് കുറച്ച് നടന്ന കാര്യങ്ങളും അതിലേറെ നടക്കാൻ ആഗ്രഹിച്ച കാര്യങ്ങളും ചേർത്തൊരുക്കിയ ഒരു സാങ്കല്പിക കഥ. ഇതിലെ കഥാപാത്രങ്ങൾക്ക് നിങ്ങളുമായോ നിങ്ങൾക്ക് പരിചയമുള്ളവരുമായോ സാദൃശ്യമുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം..
NB: ഈ ഭാഗം ഒരു സ്റ്റേജ് സെറ്റിങ്ങ് മാത്രമാണ് കമ്പിമാത്രം പ്രതീക്ഷിച്ച് വരുന്നവർക്ക് ഈ ഭാഗം നിരാശ മാത്രമെ സമ്മാനിക്കു കാരണം ഈ ഭാഗത്തിൽ കമ്പിയില്ല സിമന്റും മണലും മാത്രമേ ഉള്ളൂ..
എടാ അപ്പു എണീറ്റ് പോയി പല്ല് തേക്ക് എന്തൊരു ഉറക്കാ ഇത്
അമ്മ വന്ന് തട്ടിയുണർത്തിയപ്പോഴാണ് അവൻ നേരം വെളുത്തത് തന്നെ അറിഞ്ഞത്
കണ്ണ് തുറന്ന് നോക്കുമ്പോളേക്കും അമ്മ വാതിൽ പടി കടന്ന് പോയിരിന്നു
അപ്പു മെല്ലെ എണീറ്റു ബാത്ത്റൂമിൽ പോയി പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് നടന്നു .
ഓ തമ്പുരാൻ എഴുന്നള്ളിയോ ഇന്നാ വല്ലോം വേണേൽ എടുത്ത് തിന്ന് എനിക്ക് ജോലിക്ക് പോണം . എന്നു പറഞ്ഞുകൊണ്ട് അമ്മ ദോശയുടെ പാത്രം അവന്റെ നേരെ നീട്ടി ..
അത് തിന്നോണ്ട് ഇരിക്കുമ്പോൾ അമ്മ ബാഗും ചുമലിലിട്ട് പുറത്തേക്ക് ഇറങ്ങി
”
ഡാ എവിടേലും പോകുവാണേൽ വാതിൽ പൂട്ടി താക്കോൽ ഉമ്മറത്തെ ചെടിചട്ടിയിൽ വച്ചിട്ട് പോണേ…”
വാതിൽ പടി കടന്ന് അമ്മ വിളിച്ചു പറഞ്ഞു.
ഉം അവൻ ഒന്ന് മൂളി ..
അമ്മ കേട്ടോ ആവോ ..
ഈ അപ്പു അവൻ എന്ന് പറയുന്നതല്ലാതെ അവനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അല്ലേ? ശരി എന്നാൽ അവനെ പരിചയപെടാം
പേര് അതുൽ എല്ലാരും അപ്പു എന്ന് വിളിക്കും . വില്ലേജ് ഓഫീസർ അശോകന്റെയും അംഗനവാടി ടീച്ചർ യശോദയുടെയും രണ്ടാമത്തെ പുത്രൻ . നാട്ടിൽ അവന്റെ അത്രയും സൽഗുണ സമ്പന്നനായ വേറെ ഒരു ആൺകുട്ടിയും ഇല്ല ( എന്നാണ് നാട്ടുകാർ പറയുന്നത്) പഠനത്തിൽ മിടുക്കൻ. കുടിയില്ല വലിയില്ല യാതൊരു ദുശ്ശീലങ്ങളുമില്ല. കൂട്ടുകാരുടെ അമ്മമാരൊക്കെ അവരുടെ മക്കളോട് റോൾമോഡൽ ആക്കാൻ പറയുന്ന ഒരു മൊതലാണ് ആശാൻ . കണ്ടാലും ഒരു പാവത്താൻ ലുക്ക് .