അവരു മൂവരും കൂടി കാറിനടുത്തേക്ക് പോയി. ഞാൻ അവിടെ തന്നെ നിന്ന്. അവര് പോയിട്ട് ഇറങ്ങാം. അതിനിടയിൽ മുതുക്കികൾ ചൊറിഞ്ഞാൽ ഒന്ന് മാന്തണം.
സിങ് ചേട്ടൻ കാർ കൊണ്ട് വന്ന് മുൻപിൽ നിർത്തി. അങ്ങനെ വരാൻ വഴിയില്ലല്ലോ.കാരണം രണ്ടിൻ്റെയും മുഖം കണ്ടാൽ തന്നെ അറിയാം. രാഹുൽ എന്തൊ പറഞ്ഞു.പുള്ളിക്ക് അത് വിശ്വാസമായില്ല എന്ന് തോന്നുന്നു. എങ്കിലും കാർ എടുത്തു പോയി .
സിങ് ചേട്ടൻ അയാളുടെ മര്യാദ കാണിച്ചതാണ്. അല്ലാതെ ഇവന്മാരുടെ മൂശാട്ട സ്വാഭാവമല്ല. ക്ലാസ്മേറ്റ് ആണ് എന്നൊരു പരിഗണന പോലുമില്ലല്ലോ.
ഞാൻ പതുക്കെ ഗേറ്റിലേക്ക് നടന്നു. ഫോൺ തുറന്ന് യൂബർ ബുക്ക് ചെയ്‌തു. കറക്റ്റ് സമയത്തിന് എത്തിയാൽ മതിയായിരുന്നു. അല്ലെങ്കിൽ മീര മാഡത്തിൻ്റെ മുഖം കാണേണ്ടി വരും.
ലേറ്റ് ആകാതെ തന്നെ ക്ലാസ്സിൽ എത്തി. ആള് എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ട്. എന്നെ കൂട്ടാതെ പോയതല്ലേ. ചുമ്മാ ഒന്ന് ശുണ്ഠിപിടിപ്പിക്കാനായി അവൻ്റെ അടുത്ത് ഒഴിഞ്ഞു കിടന്ന പഴയ സീറ്റിലേക്ക് ഇരുന്നു.
പക്ഷേ ക്ലാസ്സ് മൊത്തം സോഫിയ മിസ്സ് അടക്കം തിരിഞ്ഞു ഞങ്ങളെ നോക്കാൻ തുടങ്ങി. അതോടെ സംഭവം കൈവിട്ടു പോയി എനിക്കും മനസ്സിലായി. അവൻ എന്നെ തുറിച്ചു നോക്കുന്നുണ്ട്. എന്തായാലും നനഞ്ഞ കുളിച്ചു കേറുക തന്നെ. നോക്കി പേടിപ്പിക്കാൻ കാർ അല്ല എന്ന് പറഞ്ഞതും ആൾ ചാടി എഴുന്നേറ്റ് ഞാൻ ഇരിക്കുന്നതിൽ നിന്ന് ദൂരെ കോർണർ സീറ്റിൽ പോയിരുന്നു.
അതിനിടയിൽ സോഫിയ മിസ്സ് അവൻ്റെ പേര് വിളിച്ചതും അവൻ മിസ്സിനെ കലിപ്പിച്ചൊന്ന് നോക്കി. മിസ്സ് വിരണ്ടു പോയി എന്ന് തോന്നുന്നു. മിസ്സ് പേടിച്ച പോലെ ഒന്നും ഈ അന്ന പേടിക്കില്ല.
1st hour തീരാറായപ്പോൾ ബീന മിസ്സ് എന്നെ വന്ന് വിളിച്ചു. അവര് എന്നെയും കൂട്ടി സെമിനാർ ഹാളിലേക്ക് കയറി.
“സംഭവമൊക്ക മേരി ടീച്ചർ പറഞ്ഞു. അപ്പച്ചിയുടെ അടുത്തേക്ക് ആണെന്ന് പറഞ്ഞിട്ട് എന്തിനാണ് അവന്മാരുടെ അടുത്തേക്ക് പോയത്? അരുൺ സാർ എന്നെ വിളിച്ചു കുറെ ചീത്ത പറഞ്ഞു. “
“പിന്നെ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ അപ്പച്ചിയുടെ അടുത്തേക്ക് തന്നെ പോണം എന്നാണോ മിസ്സ് പറയുന്നത്. “