കുറച്ചു നേരം കൂടി സംസാരിച്ച ശേഷം ലെന ഫോൺ വെച്ചു.
“ഭദ്രൻ കേട്ടല്ലോ. അപ്പോൾ അവിടെയും സെക്യൂരിറ്റി ഉണ്ട്.
തത്കാലം അവിടടെ അന്വേഷിക്കാൻ നിൽക്കേണ്ട. പിന്നെ ഈ ആക്സിഡന്റ് പിന്നിൽ ആരാണ് എന്ന് എനിക്ക് സംശയമുണ്ട്. “
“മാഡത്തിന് ആരെയാണ് സംശയം?”
“വേറെ ആരുമല്ല എൻ്റെ ഇച്ചായന്മാരെ തന്നെ. തനിക്കറിയില്ലേ ജോസ് കുന്നേൽ. “
“മാഡം പറഞ്ഞു വരുന്നത്.”
“ജോസച്ചായൻ്റെ അടുത്ത് ഞാൻ ചോദിച്ചോളാം. ഭദ്രൻ ആ ഡ്രൈവറെ എങ്ങനെയെങ്ങിലും പോക്ക്. അർജ്ജുവിൻ്റെ കൂടെയുള്ളവരുടെ കൈയിൽ കിട്ടിയാൽ അവന്മാർ ഇച്ചായനെ തീർക്കാൻ ചാൻസ് ഉണ്ട്.
സൈബർ സെല്ലിൽ പോയി വർഗീസിനെ കണ്ടാൽ മതി ഞാൻ വിളിച്ചു പറഞ്ഞോളാം.”
“ശരി മാഡം. ഞാൻ ഇറങ്ങുകയാണ്. “
“ഭദ്രൻ ഒരു കാര്യം കൂടി ചെയ്യണം. എനിക്ക് ഒരു മൊബൈൽ ഫോണും വേറെ സിമ്മും വേണം. ഭദ്രനും ഒരെണ്ണം വാങ്ങിക്കോ. സ്വന്തം പേരിൽ വേണ്ട. “
“മനസ്സിലായി മാഡം. ഞാൻ നാളെ തന്നെ എത്തിക്കാം.”
അവിടെ നിന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ നാളെ എവിടെനിന്ന് അന്വേഷം തുടങ്ങണം എന്നാലോചനയിലായിരുന്നു ഭദ്രൻ.
തുടരും…