പുള്ളിക്കാരി ക്ലാസ്സ് എടുക്കാൻ തുടങ്ങിയിട്ട് ആ ഫ്ലോ കിട്ടുന്നുണ്ടായിരുന്നില്ല.
വേണ്ടായിരുന്നു ഭയങ്കര ഓവറായി പോയി. അവിടന്ന് മാറി ഇരിക്കേണ്ടായിരുന്നു. ഞാൻ തോറ്റോടിയ പോലെ ആയില്ലേ. ഞാൻ രാഹുലിനെ ഒന്ന് നോക്കി. അവൻ ക്ലാസ്സിൽ ഫുൾ കോൺസെൻട്രേഷനിലാണ്. തെണ്ടി
ക്ലാസ്സ് അവസാനിക്കാറായപ്പോൾ ബീന മിസ്സ് വന്ന് അന്നയെ വിളിച്ചു കൊണ്ട് പോയി.
അന്ന വേർഷൻ :
രാവിലെ പതിവിലും നേരത്തെ എഴുനേറ്റു. ഇന്നലത്തെ വിഷമം ഒക്കെ പോയി അല്ലെങ്കിലും ഞാൻ എന്തിനു വിഷമിക്കണം. അർജ്ജു അവൻ എന്തെങ്കിലും കാണിക്കട്ടെ. ഞാൻ ഹാപ്പി ആയിട്ടു തന്നെയിരിക്കും.
ഫ്രഷ് ആയിട്ട് കിച്ചണിലേക്ക് ചെന്നപ്പോൾ തന്നെ മണി ചേട്ടൻ കാപ്പി ഇട്ടു തന്നു. പുള്ളി കാര്യമായ പണിയിലാണ് സഹായിക്കാൻ ചെന്നപ്പോൾ സ്‌നേഹ പൂർവ്വം എന്നെ ഓടിച്ചു വിട്ടു. ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് യോഗ ചെയ്യാമെന്ന് വിചാരിച്ചു. മെയിൻ ബാൽക്കണിയിൽ ഒരു യോഗ mat കിടക്കുന്നത് ഇന്നലെ കണ്ടിരുന്നു. ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്‌ത് mat എടുത്തത് പോലെ തന്നെ തിരിച്ചു വെക്കെണ്ടി വന്നു. അത് പോലത്തെ വിയർപ്പ് നാറ്റം.
പിന്നെ സൂര്യ നമസ്കാരം ചെയ്‌തു കൊണ്ടിരുന്നപ്പോൾ ആണ് അർജ്ജു എഴുന്നേറ്റ് വന്നത് എന്ന് തോന്നുന്നു. അവൻ എന്നെ നോക്കി നിൽക്കുന്നതാണ് ഞാൻ കണ്ടത്. എന്താ എന്ന് ഞാൻ പുരികമുയർത്തി ചോദിച്ചതും ആൾ തിരിഞ്ഞു നടന്നു. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. കൊച്ചു പിള്ളേരുടെ സ്വാഭാവമാണെല്ലോ.
ഗുഡ് മോർണിംഗ് എന്ന് വിളിച്ചു പറഞ്ഞെങ്കിലും അവൻ മൈൻഡ് ചെയ്യാതെ റൂമിൽ കയറി പോയി.
യോഗയും exercise ഒക്കെ അവസാനിപ്പിച്ചു വിശ്രമിച്ചിരുന്നപ്പോളാണ് മണി ചേട്ടൻ മെയിൻ ഡോറിൻ്റെ അവിടന്ന് പാലും പാത്രവുമായി എൻ്റെ അടുത്തേക്ക് വന്നത്. പുള്ളി ചിരിച്ചുകൊണ്ട് പത്രം തന്നു.
ഓഞ്ഞ ബിസിനെസ്സ് സ്റ്റാൻഡേർഡ്. ഇവനൊക്കെ മനുഷ്യൻ ആണോ. MBA പഠിച്ചു ജോലി ഒന്നും ആയിട്ടില്ലല്ലോ അതിന് മുൻപേ ഷോ.
ചുമ്മാ പത്രം മറച്ചു നോക്കി കൊണ്ടിരുന്നപ്പോൾ അതിൻ്റെ അവകാശി എത്തി. എന്നെ നോക്കിയാണ് നിൽപ്പ്. ഞാൻ വീണ്ടും ഒരു ഗുഡ്മോർണിംഗ് കൂടി കാച്ചിയിട്ട് ഒന്ന് ഇളിച്ചു കാണിച്ചു.