ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Posted by

“നാളെ നേരിട്ട് പോയി എടുക്കാം . “

“ആശുപത്രിയിൽ നിന്ന് എന്താണ് വിവരം?”

“ഞാൻ ചെന്നപ്പോഴേക്കും അവനെ ആസ്റ്റണിലക്ക് മാറ്റിയിരിക്കുന്നു.

അർജ്ജുനിന്  അത്രക്ക്  സീരിയസ് ആണോ?”

“അല്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്.”

ഭദ്രൻ sunshine ആശുപത്രിയിൽ നടന്ന കാര്യങ്ങൾ വിശിദീകരിച്ചു.

“മാഡം ഞാൻ ആസ്റ്റണിൽ പോകണോ എന്നു ചോദിക്കാനാണ് വന്നത്. ആ പയ്യനെ അവിടെ അഡ്‌മിറ്റാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം ഉണ്ടാകാൻ സാദ്യത ഉണ്ട്. ഒരു പക്ഷേ സ്പെഷ്യൽ ബ്രാഞ്ചുകാരെ ADGP അയച്ചിട്ടുണ്ടാകും”.

ലെന അൽപനേരം ആലോചിച്ചു എന്നിട്ട്  പുറത്തു പോയി പാറാവു നിൽക്കുന്ന പോലീസകാരൻ്റെ  ഫോൺ വാങ്ങി. എന്നിട്ട് സ്വന്തം മൊബൈലിൽ നിന്ന് ഒരു നമ്പർ തപ്പി എടുത്ത ശേഷം രണ്ടാമത്തെ ഫോണിൽ നിന്ന് ഡയൽ ചെയ്‌തു.  എന്നിട്ട് ഭദ്രനും കൂടി കേൾക്കാനായി ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടു

“ഹലോ ഡോക്ടർ സാമുവൽ.”

ഞാൻ ആണ് ലെന.”

“ഹലോ മാഡം. ഇത് ഏതാണ് നമ്പർ. അറിയാത്ത ഫോൺ നമ്പർ. മാഡം നമ്പർ മാറിയോ?”

“അല്ല സാം എൻ്റെ ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരിക്കുകയാണ്. ഞാൻ വേറെ ഒരു കാര്യം അറിയാൻ വേണ്ടിയാണ് വിളിച്ചത്. തികച്ചും unoffical request ആണ്?”

“മാഡം പറഞ്ഞോ .”

“ഇന്ന് ഒരു കേസ് വന്നില്ലായിരുന്നോ. sunshine ഹോസ്പിറ്റലിൽ നിന്ന്”

“ patient പേര് പറയാമോ മാഡം.”

“ one അർജ്ജുൻ ദേവ്.”

“ആ ഇപ്പോൾ മനസ്സിലായി. ആക്‌സിഡൻ്റെ കേസ്. എൻ്റെ സീനിയർ മുഖർജി ആണ് നോക്കിയത്. ആൾക്ക് കുഴപ്പമൊന്നുമില്ല നാളെ ഡിസ്ചാർജ് ചെയ്യാവുന്നതേ ഉള്ളു. “

“എന്തെങ്കിലും സെക്യൂരിറ്റി issues ഉണ്ടോ?”

“അതറിയില്ല മാഡം.  പക്ഷേ ആ പയ്യനെ  അഡ്മിറ്റ് ചെയ്തിരിക്കുന്നത് VVIP റൂമിലാണ്. പിന്നെ ആ ഫ്ലോർളിൽ എന്തോ വിസിറ്റർ റീസ്ട്രിക്ഷൻ ഉണ്ട്. പിന്നെ രണ്ടു പേർ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. some sort of private security.

എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മാഡം?”

“ഒന്നുമില്ല സാം. ഒരു routine enquiry അത്രയേ ഉള്ളു. പിന്നെ ഞാൻ അന്വേഷിച്ച കാര്യം തത്കാലം ആരോടും പറയാൻ നിൽക്കേണ്ട.”

Leave a Reply

Your email address will not be published. Required fields are marked *