കോളേജ് ഇരിക്കുന്ന സ്ഥലവും ആക്സിഡന്റ് നടന്ന സ്ഥലവുത്തിനും എല്ലാം പല സർവീസ് പ്രൊവൈഡറുകളുടെ പരിധിക്കുള്ളിലാണെങ്കിലും രണ്ടേ രണ്ടു സെൽ ടവർ മാത്രമാണുള്ളത്. അതിൽ ഒരെണ്ണം പല സെൽ ഫോൺ കമ്പനികൾക്ക് കോമൺ ആയി ടവർ സർവീസ് നൽകുന്ന ഒരു കമ്പനിയും പിന്നെ സ്വന്തം ടവർ ഉള്ള പ്രമുഖ സർവീസ് കമ്പനിയും. തിയറി പ്രകാരം ഈ രണ്ടു ടവർ നിന്ന് ഒർജിനേറ്റ ചെയ്‌ത അതേ ടവർ ലൊക്കേഷനിൽ ഉള്ള മറ്റൊരു ഫോണിലേക്ക് ആയിരിക്കണം കാൾ പോയിരിക്കുന്നത്
എല്ലാ സർവീസ് പ്രൊവൈഡേഴ്സിനും സിസ്റ്റത്തിലേക്ക് ത്രിശൂലിന് ആയി create ചെയ്‌തിട്ടുള്ള backdoor എൻട്രി വഴി ലോഗിൻ ചെയ്‌തു. രണ്ടു റൗറിലേക്കുമായി കോളേജ് വിട്ട 15 മിനിറ്റിനുള്ളിൽ 18422 കാളുകൾ. അതിൽ തന്നെ അതേ ടവർ പരിധിയിൽ ഫോണുകളിലേക്ക് 256 ഫോൺ കാളുകൾ. അതിൽ രണ്ട് കാളുകളുടെ ഉടമസ്ഥരെ കണ്ടു പിടിക്കണം. ടെക്ക് ടീം അത് കണ്ടുപിടിക്കാനുള്ള യത്നം തുടർന്നു.
sunshine ഹോസ്പിറ്റൽ :
സി ഐ ഭദ്രൻ സിവിലിയൻ വേഷത്തിൽ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും അർജ്ജുനെ അവിടെ നിന്ന് മാറ്റിയിരുന്നു. ഉള്ള അറിവ് വെച്ച് സി.ഐ ഭദ്രൻ നേരെ casualityയിൽ ചെന്ന് കാര്യങ്ങൾ തിരക്കി.
“മാഡം വൈകിട്ട് ഉണ്ടായ ആക്സിഡന്റ് കേസ് ഒരു student ഏത് റൂമിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്?”
“ആക്സിഡന്റ് പറ്റിയ ആളുടെ പേരെന്താണ് സാർ?”
“അർജ്ജുൻ. എൻ്റെ സ്റ്റുഡൻ്റെ ആണ്.”
അവിടെ ഇരുന്ന ഹോസ്പിറ്റൽ സ്റ്റാഫ് അവരുടെ മുൻപിലെ സിസ്റ്റം നോക്കി.
“സാർ അങ്ങനെ ഒരാളെ അഡ്മിറ്റ് ചെയ്തിട്ടില്ല. ചിലപ്പോൾ പരിക്കൊന്നും കാണില്ലായിരിക്കും. അങ്ങനയാണെങ്കിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടാകില്ല. “
“ഇല്ല അവനെ ഇവിടെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട് എന്നാണല്ലോ അവൻ്റെ കൂട്ടുകാരൻ പറഞ്ഞത്. ഡോക്ടറുടെ ഒന്ന് ചോദിക്കാമോ സിസ്റ്റർ. “
“ജോൺസൺ ഡോക്ടർ 7 മണിക്ക് തന്നെ പോയെല്ലോ. “
“വേറെ നഴ്‌സ്‌മാർ ആരെങ്കിലും?”
“അപ്പുറത്തു അപ്പുറത്തു നഴ്‌സ് സ്റ്റേഷനിൽ പോയി സിസ്റ്റർ ജാനറ്റിനെ കാണു. അവർക്ക് ഒരു പക്ഷേ അറിയാമായിരിക്കും.”
ഭദ്രൻ നേരെ നഴ്‌സ് സ്റ്റേഷനിലേക്ക് ചെന്ന്.