ശിവപ്രകാശ് എത്തിയപ്പോൾ അഡ്വക്കേറ്റ് പോൾ കക്ഷിക്കുമായിട്ടുള്ള ഡിസ്‌ക്ഷണിലായിരുന്നു.
“സാർ ശിവപ്രകാശ് എന്നൊരാൾ കാണാൻ വന്നിട്ടുണ്ട്. അത്യാവശ്യ കാര്യമുണ്ടെന്നാണ് പറഞ്ഞത്. “
വക്കീലിന് അപ്പോൾ തന്നെ സംഭവം പാളി എന്ന് മനസ്സിലായി. കാരണം വണ്ടി ഇടിച്ചു കഴിഞ്ഞാൽ സ്റ്റേഷനിൽ കീഴടങ്ങനാണ് പറഞ്ഞു സെറ്റാക്കിയത്. പകരം ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നു.
അയാൾ വേഗം തന്നെ കക്ഷിയെ പറഞ്ഞു വിട്ടു. എന്നിട്ട് ശിവപ്രകാശിനെ വിളിച്ചു. നല്ല ദേഷ്യം ഉണ്ടെങ്കിലും അയാൾ പുറത്തു കാണിച്ചില്ല.
ശിവപ്രകാശ് നടന്ന കാര്യങ്ങൾ മൊത്തം പറഞ്ഞു. സഹായി ഫോൺ വിളിച്ചാണ് കാർ മാർക്ക് ചെയ്തത് എന്ന് അയാൾ പറഞ്ഞപ്പോൾ തന്നെ സംഭവം പാളി എന്ന് മനസ്സിലായി.
ശരിക്കും അന്വേഷിച്ചാൽ സൈബർ സെൽകാർ അവനെ പൊക്കാൻ ചാൻസ് ഉണ്ട്. എന്തായാലും താൻ ഫോൺ നമ്പർ കൊടുക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ ഈ പാണ്ടി എനിക്കും പണി തന്നേനെ. ഇവിടെ പോലീസ് വന്നാലും മുൻകൂർ ജാമ്യം തേടി അയാൾ വന്നതാണ് എന്ന് പറഞ്ഞു നിൽക്കാം.
“സാർ കുറച്ചു പണം തന്നിരുന്നേൽ എനിക്ക് നാട്ടിൽ പോകാമായിരുന്നു. “
പോൾ ഒന്നും മിണ്ടിയില്ല രണ്ട് ലക്ഷം രൂപ എടുത്തു കൊടുത്തു. അത് കണ്ടപ്പോൾ അയാളുടെ കണ്ണ് ഒന്ന് വികസിച്ചു. ചില്ലറ കാശ് മാത്രമാണ് പ്രതീക്ഷിച്ചത്. പക്ഷേ രണ്ട് ലക്ഷം രൂപ കിട്ടിയിരിക്കുന്നു.
“പ്രകാശേ നീ കുറച്ചു ദിവസം മാറി നിൽക്കുന്നത് തന്നയാണ് നല്ലത്. പിന്നെ ഫോൺ ഓഫ് ചെയ്തോണം അല്ലെങ്കിൽ അത് വെച്ച് നിന്നെ പോക്കും. ആ സഹായി ഇല്ലേ അവനോടും മാറി നിൽക്കാൻ പറഞ്ഞേരെ.”
“ശരി സാർ. “
“പിന്നെ പോകുന്നതിന് മുൻപ് എനിക്ക് ഈ വക്കാലത്തു ഒന്ന് ഒപ്പിട്ടു തന്നേരെ. കേസ് എങ്ങാനും വന്നാൽ എനിക്ക് ഹാജരാകാമെല്ലോ. “
വക്കീൽ ബുദ്ധി പ്രയോഗിച്ചതാണ് എന്ന് ശിവക്ക് മനസ്സിലായില്ല. ഇനി പോലീസ് വന്നാലും തനിക്ക് പറഞ്ഞു നിൽക്കാനുള്ള പിടി വള്ളിയായി. കക്ഷി എന്ന നിലയിൽ ഒന്നും വെളിപ്പെടുത്തേണ്ട കാര്യവുമില്ല Attorney -Client Privilege Sec 126 of evidence act.
“കേരള പൊലീസിന് ഒന്നും എന്നെ പുടിക്ക് മൂടിയാത്.”