“ഹലോ ഹലോ മാഡം മാഡം കേൾക്കുന്നുണ്ടോ ?”
“എന്നിട്ട്?”
“ഞങ്ങൾ എത്തിയപ്പോൾ ആറര അടി പൊക്കമുള്ള സിങ് ആയിരുന്നു സ്പോട്ടിൽ ഉണ്ടായിരുന്നത്. അങ്ങേർക്കാണെങ്കിൽ മലയാളം അറിയില്ല ഹിന്ദി മാത്രമാണ് സംസാരിച്ചത്. അയാളാണ് പോളോ ഓടിച്ചത് എന്നാണ് അവിടെ ഉണ്ടായിരുന്ന ചിലർ പറഞ്ഞത്. പക്ഷേ മുന്നിൽ പോയ ഇന്നോവയിലായിരുന്നു യാത്രികൻ എന്നാണ് അയാൾ പറയുന്നത്. ഹിന്ദി മുഴുവനായി മനസ്സിലായില്ല. “
“ഇന്നോവ ?”
“അത് മാഡം ഇന്നോവയിലും ലോറി തട്ടിയിരുന്നു എന്ന് തോന്നുന്നു. അതിനു ശേഷമാണ് കാറിൽ ഇടിച്ചത്. ഇന്നോവക്ക് കുഴപ്പമില്ല എന്ന് തോന്നുന്നു അതിൽ കയറ്റിയാണ് Sunshine ആശുപത്രിയിലേക്ക് അവരെ കൊണ്ട് പോയത്. ആശുപത്രിയിൽ നിന്നും സ്റ്റേഷനിൽ വിളിച്ചു ആക്സിഡന്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “
“പിന്നെ മാഡം വണ്ടി പരിശോധിച്ചപ്പോൾ രണ്ടു ലാപ്ടോപ്പ് ബാഗ് ഉണ്ടായിരുന്നു. പിന്നെ back സീറ്റിൽ താഴെ നിന്ന് ആ പയ്യൻ്റെ കോളേജ് id കാർഡ് കിട്ടി. എനിക്ക് അപ്പോൾ തന്നെ ആളെ മനസ്സിലായി. ഞങ്ങൾ ലാപ്ടോപ്പ് എടുക്കാൻ പോയപ്പോൾ ആ സിങ് കുറെ ബഹളമുണ്ടാക്കി. പുള്ളി അത് എടുക്കാൻ സമ്മതിക്കുനുണ്ടയിരുന്നില്ല. ആളുടെ സൈസ് വെച്ച് ഞങ്ങൾക്ക് പേടിയായിരുന്നു.
പിന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒരു തരത്തിൽ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുവന്നിട്ടുണ്ട്.
ലസ്സി ഒക്കെ കൊടുത്തു ആളെ ഇവിടെ ഇരുത്തിയിട്ടുണ്ട്. “
“ഇത് വരെ FIR ഇട്ടിട്ടില്ല മാഡം മനഃപൂർവ്വം ഇടിച്ചത് ആണ് എന്ന് ഒന്നിലധികം പേര് പറഞ്ഞിട്ടുണ്ട്. ഇത് attempt murder വകുപ്പ് കൂടി FIR ഇടണോ? ഞാൻ മാഡത്തിനോട് ചോദിച്ചിട്ട് ചെയ്യാം എന്ന് കരുതിയാണ് വിളിച്ചത്. “
ഒരു നിമിഷത്തേക്ക് ലെനക്ക് എന്തു പറയണം എന്നായി. ഇച്ചായന്മാരാണെങ്കിൽ ?
“FIR ഇട്ട് സ്റ്റേറ്റ്മെൻ്റെ എടുക്കു. പിന്നെ പെട്ടന്ന് തന്നെ ലോറി പോയ സമയത്തുള്ള CCTV ദൃശ്യങ്ങൾ ഒക്കെ കളക്ട ചെയ്യണം. visuals ഒന്നും നശിപ്പിക്കരുത് എന്ന് പ്രത്യേകം പറയണം. വാഹന നമ്പർ കിട്ടിയാൽ അപ്പോൾ തന്നെ എല്ലാ സ്റ്റേഷനിലേക്കും wireless മെസ്സേജ് പാസ് ചെയ്തോണം പിന്നെ സംഭവം കണ്ട രണ്ട് മൂന്നു പേരെ വിറ്റൻസ് ആക്കി സ്റ്റെമെൻ്റെ റെക്കോർഡ് ചെയ്യണം. കോടതിയിലും വന്ന് സാക്ഷി പറയാൻ പറ്റുന്നവർ മതി. “