അതിനിടയിൽ ഒന്ന് രണ്ടു പ്രാവിശ്യം സ്റ്റീഫൻ്റെ കാൾ വരുന്നുണ്ടായിരുന്നു. അനുപമ പോയി കഴിഞ്ഞതും സ്റ്റീഫനെ വിളിച്ചു. അപ്പച്ചി പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നാണ് കരുതിയത്. എന്നാൽ അവൻ വെറുതെ വിളിച്ചതാണ് എന്ന് മനസ്സിലായി.
കോളേജിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു പാറു ചേച്ചിയുടെ ബാങ്കിലേക്കാണ് പോയത്. ഒന്ന് രണ്ട് ഡ്രെസ്സുകൾ അവിടെ റൂമിൽ കിടക്കുന്നത് അന്ന് ആ പൂട്ടി ഭൂതം pack ചെയ്തിട്ടില്ല. പാറു ചേച്ചി അത് പൊതിഞ്ഞെടുത്തിട്ടുണ്ട് ബാങ്കിൽ ചെന്ന് അത് വാങ്ങണം. പിന്നെ പറ്റിയാൽ നടന്ന കാര്യങ്ങളൊക്കെ പറയണം.
പോകുന്ന വഴി എന്തോ ആക്സിഡന്റ് കാരണം ബ്ലോക്ക് ആയത് കൊണ്ട് ഓട്ടോകാരൻ ഏതോ ചെറിയ വഴികളിലൂടെ ഒക്കെ കയറ്റി എടുത്ത് അവസാനം ബാങ്കിന് മുൻപിൽ എത്തിച്ചു.
പിന്നെ പാറു ചേച്ചി പെർമിഷൻ വാങ്ങി നേരത്തെ ഇറങ്ങി. അടുത്തുള്ള കഫെയിൽ പോയി കോൾഡ് കോഫിയും ബർഗറുമൊക്കെ വാങ്ങി സംസാരിച്ചിരുന്നു. എപ്പോഴോ ഗോവ ടൂർ മുതൽ അപ്പോൾ വരെ നടന്ന കാര്യങ്ങൾ മുഴുവൻ പാറു ചേച്ചിയോട് പറഞ്ഞു.
എല്ലാം ഒരു സിനിമ കഥ പോലെയാണ് ഞാൻ പറഞ്ഞത്. എപ്പോഴക്കയോ എൻ്റെ കണ്ണുകൾ കുതിർന്നിരുന്നു. പക്ഷേ മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോളേക്കും പാറു ചേച്ചി കരച്ചിലായി. ആളുകൾ ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. അതോടെ ഞങ്ങൾ അവിടന്ന് ഇറങ്ങി. പാറു ചേച്ചി അപ്പോഴും വിഷമത്തിലാണ്. സങ്കടം കാരണം അവർക്ക് ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല എന്ന് മനസ്സിലായി. പാവം ചേച്ചി.
ഒരാളോട് അല്ല എൻ്റെ സ്വന്തം ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ എനിക്ക് മനസ്സിന് ആശ്വാസം തോന്നി.
അപ്പോഴേക്കും തിരിച്ചു പോകാനായി ബുക്ക് ചെയ്‌ത് യൂബർ വന്നു. വീണ്ടും ഒരു അഭ്യർത്ഥിയെ പോലെ തന്നെ ഇഷ്ടമില്ലാത്തവരുടെ അടുത്തേക്ക്.
അന്നത്തെ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് ഞാൻ ഉള്ളു തുറന്നു സംസാരിക്കുന്നത്. അതും സ്റ്റീഫനോടെ പോലും പറയാത്ത കാര്യങ്ങൾ. സ്റ്റീഫന് പുറമെ എന്നെ സ്നേഹിക്കാൻ എനിക്ക് ഒരു ചേച്ചി കൂടി ഉണ്ടല്ലോ.
എങ്കിലും അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചപ്പോൾ അവളുടെ കണ്ണുകൾ ഒന്നു കൂടി നിറഞ്ഞൊഴുകി.