ഇന്നോവയിൽ ഡ്രൈവിംഗ് സീറ്റിൽ പ്രതീഷ് എന്ന ത്രിശൂൽ ഏജന്റും മുന്നിലെ സീറ്റിൽ സെൽവരാജ് എന്ന സെലവനും ആണ് ഉള്ളത്. രണ്ട് പേരും എതിർദിശയിൽ നിന്ന് അതി വേഗത്തിൽ വരുന്ന ടോറസ് ലോറി കണ്ടതും അലേർട്ട് ആയി.
“സുകബീർ Be Alert.”
സെൽവൻ Blue tooth ear സെറ്റ് വഴി പെട്ടന്ന് തന്നെ സിങ്ങിനെ അറിയിച്ചു.
“പ്രതീഷ് വണ്ടി slow ആക്കി റൈറ്റ് ഭാഗം സെൻറെർ ലൈനിൽ പിടിക്ക് ഒരു കാരണത്താലും ലെഫ്റ്റ് വെട്ടിക്കരുത്. “
സുകബീറും പാഞ്ഞു വരുന്ന ടോറസ് ലോറി കണ്ടിരുന്നു.
“അർജുൻ രാഹുൽ brace.”
രാഹുൽ അന്ധാളിച്ചു ഇരിക്കുകയാണ്. സുക്ബീറിന് പൊക്കം കൂടുതൽ ഉള്ളതിനാൽ സീറ്റ് പരമാവധി പിന്നിലോട്ട് തള്ളിയാണ് ഇട്ടിരിക്കുന്നത് അതു കൊണ്ട് അർജ്ജുൻ രാഹുലിൻ്റെ പിന്നിലെ സീറ്റിലാണ് ഇരിക്കുന്നത്.
അർജ്ജുവിനും രാഹുലിനും വാർണിംഗ് കൊടുത്ത ശേഷം സുകബീർ ഇന്നോവയുടെ കുറച്ചു പിന്നിലായി കാർ ഓടിച്ചു.
ത്രിശൂൽ ഏജൻ്റെ എന്ന നിലയിൽ ടാക്ടിക്കൽ ഡ്രൈവിംഗ് ട്രെയിനിങ് ലഭിച്ചിട്ടുണ്ട്. എങ്കിലും ടോറസ് ലോറി ഇടിച്ചാൽ ഇന്നോവ ആയാലും പോളോ ആയാലും ബാക്കി ഉണ്ടാകില്ല. അത് കൊണ്ട് അവസാന നിമിഷം ഇടത്തോട്ട് പരമാവതി വേഗത്തിൽ ഒടിച്ചു മാറ്റണം. പോളോ GT ആയതു കൊണ്ട് അതിൻ്റെ ആക്സിലറേഷനിൽ വിശ്വാസമുണ്ട്.
അതേ സമയം ശിവപ്രകാശും ഒന്ന് അമ്പരുന്നു. മുന്നിൽ പോകുന്ന ഇന്നോവ കാറിനെ protect ചെയുന്ന പോലെ തോന്നി. ഒന്നെങ്കിൽ ഇന്നോവയെ ഇടിച്ചു ശേഷം കാറിനെ ഇടിക്കണം അങ്ങനെയാണെങ്കിൽ ഒരു പക്ഷേ തൻ്റെ ഉദ്ദേശം നടക്കില്ല. ഇന്നോവയെ ഇടിക്കുന്ന സമയം കൊണ്ട് കാർ ഇടത്തേക്ക് വെട്ടിച്ചു പോകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ഇന്നോവ കടന്ന ഉടനെ വലത്തോട്ട് വെട്ടിച്ചു കാറിൻ്റെ സൈഡിൽ ഇടിക്കണം. നേർക്കുനേർ ഇടിക്കുന്നതിൻ്റെ അത്ര വരില്ല. എങ്കിലും അതേ പറ്റു. പക്ഷേ ഈ സ്പീഡിൽ വലത്തോട്ട് വെട്ടിച്ചാൽ ഒരു പക്ഷേ വണ്ടി മറയാം.
അവസാന നിമിഷം ഇന്നോവ മാറും എന്ന പ്രതീക്ഷയിൽ ശിവപ്രകാശ് ഹെഡ് ലൈറ്റ് bright അടിച്ചു നോക്കി. പക്ഷേ ഒരു രക്ഷയുമില്ല. എന്നാൽ ഹെഡ്ഓൺ ഇടിക്കുമെന്നായപ്പോൾ റീഫ്ലെക്സ് ആക്ഷനെന്നോണം പ്രതീഷ് പെട്ടന്ന് ഇടത്തോട്ട് വെട്ടിച്ചു. ഇന്നോവയുടെ സൈഡ് ഉരച്ചു കൊണ്ട് ടോറസ് അതിവേഗം പോളോ ലക്ഷ്യമാക്കി നീങ്ങി .