അതേ സമയം അവിടെ എഞ്ചിനീയറിംഗ് കോളേജ് ബസ് സ്റ്റോപ്പിൽ ഇരുന്ന ഒരു പയ്യൻ ഫോണിൽ ഒരാളെ വിളിച്ചു.
“അണ്ണാ പറഞ്ഞ റെഡ് കാർ സ്റ്റാർട്ട് പണ്ണിയാച്ചു. “
“ശരി തമ്പി “
അപ്പുറത്ത തലക്കലിൽ ഇരുന്ന ആൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം ടോറസ് ലോറി സ്റ്റാർട്ട് ആക്കി അർജ്ജുൻ വരുന്നതിന് എതിർ ദിശയിൽ വേഗത്തിൽ പായിച്ചു. ഡ്രൈവിംഗ് സീറ്റിൽ ശിവപ്രകാശ് എന്ന ക്രിമിനൽ, മധുര സ്വദേശി. ഡ്രൈവർ പണി കൂടെ ക്വാറ്റേഷനും. അർജ്ജുവിൻ്റെ കാറിനായി കാത്തു കെട്ടി കിടക്കുകയിരുന്നു.
ജോസിൻ്റെ ക്രിമിനൽ വക്കീൽ പോൾ ആന്റണി വഴി ആണ് സംഭവം സെറ്റാക്കിയത്. എന്തു പ്രശനം വന്നാലും അയാൾ നോക്കിക്കോളും എന്ന് ജോസിന് ഉറപ്പുണ്ടായിരുന്നു. പോരാത്തതിന് കേസ് വന്നാൽ അയാളും പ്രതിയാകും. പേര് കേട്ട് ക്രിമിനൽ lawyer ആയതു കൊണ്ട് സ്വന്തം തടി നോക്കി കാര്യങ്ങൾ ചെയ്തോളും. കാർ നമ്പറും കോളേജിൽ ക്ലാസ്സ് കഴിയുന്ന പറഞ്ഞു കൊടുത്തു.
ശിവപ്രകാശ്. പോൾ വാദിച്ച ഒരു ക്രിമിനൽ കേസിലെ കൂട്ട് പ്രതിയായിരുന്നു ശിവപ്രകാശ്. ആ കേസിൽ ശിവപ്രകാശിൻ്റെ വക്കാലത്ത വേറെ വക്കീൽ ആയിരുന്നു. അത് കൊണ്ട് ഡയറക്റ്റ് ബന്ധമൊന്നുമില്ല. ഇപ്പോൾ പെരുമ്പാവൂർ ഭാഗത്തു ഒരു ക്വാറിയിൽ ഡ്രൈവർ ആണ് കക്ഷി. അവിടന്നുള്ള ലോഡ് മുഴുവൻ എറണാകുളം ഭാഗത്തുള്ള സൈറ്റിലേക്കാണ് ആണ്. അതു കൊണ്ട് ഒറ്റ നോട്ടത്തിൽ അപകടമാണെന്നേ വരുകയുള്ളു. അതിനു ശേഷം ലോക്കൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനാണ് നിർദേശം. കേസ് ഒക്കെ വക്കീൽ നടത്തും. മനഃപൂർവമല്ലാത്ത നരഹത്യ ആയതു കൊണ്ട് പെട്ടന്ന് ഊരി പോരുകയും ചെയ്യാം. കാര്യങ്ങൾ ഒക്കെ സെറ്റാക്കിയെങ്കിലും ഇത്രയും പെട്ടന്ന് ചെയ്യണം എന്ന് ജോസ് വിചാരിച്ചില്ല. എന്നാൽ പണത്തിന് ആക്രാന്തം ഉണ്ടായിരുന്ന വക്കീൽ സംഭവം വേഗത്തിലാക്കി. കാര്യം കഴിഞ്ഞിട്ട് ജോസിനെ അറിയിക്കാനാണ് പ്ലാൻ.
ശിവപ്രകാശ് സീപോർട്ട് എയർപോർട്ട് വഴി അതി വേഗത്തിൽ പാഞ്ഞു. എതിരെ വരുന്ന ചുവന്ന പോളോ കാർ ആണ് ലക്‌ഷ്യം. നേരേ ഇടിച്ചു കയറ്റണം. എന്നിട്ട് പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങണം.