ഹോസ്റ്റലിൽ നിന്ന് താനാണ് പുറത്താക്കിയത് എന്ന് അന്ന തെറ്റിധരിച്ചിരിക്കുകയാണ് എന്ന് ലെനക്ക് മനസ്സിലായി. ഇപ്പോൾ താൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല. സ്റ്റീഫനെ കൊണ്ട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കാണം. അവൾ എത്ര വലിയ അപകടത്തിലാണ് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കിക്കണം.
എന്താ മാഡം എന്താണ് ആലോചിക്കുന്നത്?”
മീരയുടെ ചോദ്യം കേട്ടപ്പോൾ ആണ് ലെന ആലോചനയിൽ നിന്ന് ഉണർന്നത്.
“ഒന്നുമില്ല മീര, അവളുടെ ഓരോ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു.
അർജ്ജുവും അന്നയും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ അല്ലേ?”
“മാഡം, ഞാൻ ഇപ്പോൾ അവരുടെ കാര്യങ്ങൾ അത്ര ശ്രദ്ധിക്കാറില്ല. അന്നത്തെ അർജ്ജുവിനെ സസ്‌പെൻഡ് ചെയ്‌തതിൻ്റെ പ്രശ്നങ്ങൾ. incometax റെയ്‌ഡ് വക മൂന്നാലു കോടി രൂപ പോയി. അച്ഛൻ കുറെ ചീത്തയും പറഞ്ഞു.”
“അവർ തമ്മിൽ എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അപ്പോൾ തന്നെ എന്നെ വിളിക്കണം. ഞാൻ ഇറങ്ങുകയാണ്. “
അത്രയും പറഞ്ഞിട്ട് ലെന ഇറങ്ങി.
അതേ സമയം ക്ലാസ്സിൽ:
അന്നയെ ഡയറക്ടറുടെ ഓഫീസിലേക്കു വിളിപ്പിച്ചപ്പോൾ തന്നെ അർജ്ജു ചിന്തയിൽ ആയി. പോയ വേഗത്തിൽ തന്നെ തിരിച്ചെത്തി. തിരിച്ചു വന്നപ്പോൾ മുഖത്തു നല്ല ദേഷ്യമുണ്ട്. മിക്കവാറും കീർത്തനയുടെ കാര്യമായിരിക്കും ആ തള്ള പറഞ്ഞിട്ടുണ്ടാകുക. അതായിരിക്കും അവൾക്ക് ഇത്ര ദേഷ്യം പക്ഷേ അല്പ നേരത്തിനുള്ളിൽ അവളുടെ മുഖം വീണ്ടും പ്രസന്നമായി.
അവസാന പീരീഡ് കഴിഞ്ഞാൽ വേഗം തന്നെ പോണം. അവളെങ്ങാനും എല്ലാവരുടെയും മുൻപിൽ വെച്ച് കാറിൽ കയറാൻ വന്നാൽ പ്രശ്നമാകും.
രാഹുൽ ജെന്നിയുടെ അടുത്ത് അഞ്ചു പത്തു മിനിറ്റു സംസാരിച്ചിട്ടേ ഇറങ്ങാറുള്ളു. ഇന്ന് എങ്ങനെയെങ്കിലും ഒഴുവാക്കണം.
ക്ലാസ്സ് തീർന്നതും അർജ്ജുൻ രാഹുലിനെ വലിച്ചു കൊണ്ട് പുറത്തിറങ്ങി.
“ഡാ എന്തുവാടാ ഇത്? അവളുടെ അടുത്ത് കുറച്ചു നേരം സംസാരിക്കാൻ കൂടി സമ്മതിക്കില്ലേ.”
“ഇത്രയും മതി ബാക്കി ഒക്കെ ഫോണിൽ സംസാരിക്കാം.”
അർജ്ജുൻ വേഗം തന്നെ കാറിൽ കയറി. വേറെ വഴിയില്ലാത്തത് കൊണ്ട് രാഹുലും. കാർ എടുത്തു പുറത്തിറങ്ങി സിങ്ങും ഇന്നോവയും വെയിറ്റ് ചെയ്‌തു നിൽക്കുന്നുണ്ട്. അർജ്ജുൻ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി ബാക്കിൽ കയറി. സുക്ബീർ സിങ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സീറ്റ് ഒക്കെ അഡ്ജസ്റ്റ് ചെയ്‌ത് കാർ എടുത്തു.