ലെന അന്നയും അർജ്ജുവും തമ്മിലുള്ള പ്രശനം മുതൽ എല്ലാം ഭദ്രൻ്റെ അടുത്തു ചുരുക്കി പറഞ്ഞു.
കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ഭദ്രൻ വല്ലാതായി. എന്നാലും അയാളുടെ കണ്ണുകളിൽ ഒരു തിളക്കുമുണ്ടായി. വളരെ വ്യത്യസ്‌തമായ ഒരു challenge
“അപ്പൊ ADGP മാഡത്തിനെ വിളിച്ചു വാണിംഗ് തന്ന കേസിൽ ആണോ എന്നെ…?
“Sorry ഭദ്രാ, ഞാൻ കുറച്ചു സെൽഫിഷ് ആയി പോയി. പിന്നെ താൻ അന്വേഷിച്ചാൽ റിസൾട്ട് ഉണ്ടാകുമെന്ന് തോന്നി. പിന്നെ തന്നെ മാത്രമേ എനിക്ക് വിശ്വസിച്ചു ഏൽപ്പിക്കാനും പറ്റു”
“മാഡത്തിന് തോന്നുന്നുണ്ടോ മാഡം പറഞ്ഞ ആ CBI ക്കാരൻ രാജീവ് കുമാർ എന്ന അർജുവിൻ്റെ കസിൻ ആണ് ഇതിനോക്കെ പിന്നിൽ എന്ന് ?
“ഇല്ല ഭദ്, ഞാൻ ആദ്യം കരുതിയത് അയാൾ ആയിരിക്കുമെന്നാണ്. പക്ഷേ ഇത് വേറെ എന്തോ ആണ്. Something big is going on and now I think that Rajeev Kumar is also a fake പക്ഷേ ഒന്നും മസസ്സിലാകുന്നില്ല രണ്ട് കോളേജ് പിള്ളേർക്ക് വേണ്ടി. ഇത്രയും വലിയ ഒരു coverup.”
“ഇത് കുര്യൻ സാറിനെ കൊണ്ട് പോലും കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല. പണം കൊണ്ടും സ്വാധീനം കൊണ്ടും ആൾ ബലം കൊണ്ടും. അതു കൊണ്ട് മാഡത്തിൻ്റെ niece നോട് ഒന്ന് സൂക്ഷിക്കാൻ പറയുന്നതാണ് നല്ലത് ”
അന്ന എത്ര വലിയ അപകടത്തിലാണ് ചെന്ന് പെട്ടിരിക്കുന്നത്. എങ്ങനെയെങ്ങിലും അവളെ അർജ്ജുവിൽ നിന്നകറ്റണം. അവളുടെ പഠിപ്പ് നിർത്തിയിട്ടെങ്കിൽ അങ്ങനെ.
“മാഡം എന്താണ് ആലോചിക്കുന്നത്?”
“ഏയ് ഒന്നുമില്ല. എനിക്കിനി കഴിക്കാൻ തോന്നുന്നില്ല. ഞാൻ ഇറങ്ങുകയാണ്. താൻ എൻ്റെ ഫുഡും കൂടി പാർസൽ ആയി എടുത്തോളൂ ”
കമ്മിഷണർ ലെന പോകാനായി എഴുന്നേറ്റു.
“മാഡം ഒരു കാര്യം കൂടി ഉണ്ട്. മുഴുവൻ കാര്യങ്ങളും തുടക്കത്തിൽ പറഞ്ഞില്ലെങ്കിലും ഇനിയും എന്തു ഹെല്പ് വേണേൽ പറഞ്ഞോളൂ. ഞാൻ ചെയ്‌തു തരാം. എനിക്ക് ആ പിള്ളേരേ ആരാണ് എന്ന് അന്വേഷിച്ചു കണ്ട് പിടിക്കണം എന്നുണ്ട്. Iam ready take it as a challenge “