ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Posted by

അയാൾ ഒന്ന് നോക്കിയിട്ട്. അകത്തോട്ട് പോയി.

പിന്നാലെ അബു സാഹിബ് വന്നു. ഫോട്ടോയിൽ കാണുന്നതിലും പ്രായമായ മനുഷ്യൻ. ഫോട്ടോ പത്തു കൊല്ലമെങ്കിലും പഴയതായിരിക്കും

“സലാം സാഹിബ്.”

“സലാം”

“കൂടെ വരൂ.” എന്ന് പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി നടന്നു.  പോയ്‌സൺ പിന്നാലെയും.

“എന്തിനാണ് വന്നത്” ?

“വിദേശത്തുള്ള അങ്ങയുടെ  കൂട്ടുകാരൻ ജോലിക്ക് അയച്ചതാണ്.”

“ശരി”

“അങ്ങയുടെ ആരോഗ്യം? “

“സുഖമായിരിക്കുന്നു. “

ഐഡന്റിറ്റി വെരിഫിക്കേഷൻ കറക്റ്റ് ആയിരിക്കുന്നു.

സുഖമായിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന് ആളുടെ അറിവിൽ ആക്റ്റീവ് സർവെല്ല്യൻസിൽ അല്ല

“എന്നെ ചാച്ചാ എന്ന് വിളിച്ചാൽ മതി.”

ശരി ചാച്ചാ

പിന്നെ കൂടുതൽ സംസാരമൊന്നുമുണ്ടായില്ല. അത്യവിശ്യം നല്ല തിരക്കുള്ള ഒരു വഴിയിലേക്ക് കിടന്നു.  അവിടെ ഒരു രണ്ടു നില കെട്ടിടത്തിൻ്റെ ഏകദേശം നടു ഭാഗത്തു ആയി ഒരു വാതിലിൻ്റെ  മുകളിലേക്കുള്ള ഒരു ചെറിയ മരത്തിൻ്റെ കോണിപടി

കയറി ചെല്ലുന്നത് വിശാലമായ ഒരു അടച്ചു കെട്ടിയ ഇടനാഴിയിലേക്കാണ്. ഇടനാഴിയിലേക്ക് തുറക്കുന്ന കുറെയേറെ മുറികൾ ഉണ്ട്. എല്ലാം അടച്ചു പൂട്ടി കിടക്കുന്നു. അതിൽ മൂന്നാമത്തെ മുറി തുറന്നു കൊടുത്തു. “ഇതാണ് താങ്കളുടെ മുറി.”

പോയ്‌സൺ മുറി നോക്കി. ഒരു മേശയും, കസേരയും. ഒരു ചെറിയ കട്ടിൽ  കിടക്ക, ഒരു പുതപ്പ് .  ഒരു എമർജൻസി ലാംപ്.,ഒരു ടോർച്ചു  കുറച്ചു മെഴുകുതിരികൾ. ജനൽ ചില്ലുകൾ കറുത്ത paint അടിച്ചിട്ടുണ്ട്. അത് ചെറിയ വെളിച്ചമേ ഉള്ളു . എങ്കിലും മുകളിൽ സൂര്യപ്രകാശം വരുന്ന  രീതിയിൽ രണ്ടു മേൽക്കൂരയിൽ ചില്ലിൻെറ ജനാല ഉണ്ട്.

കറൻ്റെ  ഇല്ല. മെഴുകുതിരി ശ്രദ്ധിച്ചു ഉപയോഗിക്കണം”

 

കട്ടിലിനടയിൽ ഒരു ട്രാപ് ഡോർ ചൂണ്ടി കാണിച്ചിട്ട്, അത് തുറക്കാൻ ആവശ്യപ്പെട്ടു. പോയ്‌സൺ കട്ടിൽ മാറ്റിയിട്ട് അത് തുറന്നു താഴേക്ക് ഒരു കോണി പടി. ചാച്ചാ അപ്പോഴേക്കും ടോർച്ച എടുത്തു ആ റൂമിലേക്ക് അടിച്ചു കാണിച്ചു. പൊടി പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ചെറിയ കട മുറി.

” ഈ കോണി ഇറങ്ങിയാൽ അവിടെ ഒരു വാതിൽ ഉണ്ട്. അത് തുറന്നാൽ നമ്മൾ കയറിയതിന് എതിർ വശത്തുള്ള റോഡിലേക്ക് എത്തും. കട്ടിൽ തിരിച്ചിടേണ്ട ഈ വഴി ഉപയോഗിച്ചാൽ മതി അതാകുമ്പോൾ ആരും കാണില്ല “

Leave a Reply

Your email address will not be published. Required fields are marked *