യാത്ര 1 [killmonger]

Posted by

‘ശരി ചേട്ടാ , ഗുഡ് നൈറ്റ് “
ഫോണ് വച്ചിട്ട് മനു കുളിച്ച് ഫ്രെഷ് ആയി കിടക്കാന് പോയി.

രാവിലെ ,,
കുറച്ച് ആളുകൾ അർജുൻനെ എടുത്ത് വണ്ടില് പോകുകയായിരുന്നു .. അവൻ ബോധ രഹിതനായി കിടക്കുകയായിരുന്നു ..
“എന്ന അച്ച് ?’ അർജുനെ കണ്ട ഡോക്ടര് കൂടെ വന്നവരോട് ചോദിച്ചു ..
“തെരിയാലെ സർ , റോഡ് സൈഡ്ൽ കെടന്തതു , യാരോ ആക്സിഡെൻറ് അച് കെടകുത് നെനച്ച് കൂട്ടിട്ട് വന്ദേ .” കൂട്ടത്തില് ഒരാള് പറഞ്ഞു
അത് കേട്ട് ഡോക്ടര് ഓന്ന് മൂളി ,നർസ് നെ വിളിച്ച് അർജുനെ ഒരു റൂമിലെക് കൊണ്ട് പോയി ..
അത് ഒരു ചെറിയ ക്ലിനിക് ആയിരുന്നു , ഒരു ഡോക്ടറും നർസും മാത്രം ഉള്ളത് .
അർജുനെ പരിശോധിച്ച് ഡോക്ടര് പുറത്തേക്ക് വന്നു, പുരത്ത് ആരും ഉണ്ടായിരുന്നില്ല . അവിടെ മൊത്തം നോക്കിയ ഡോക്ടർ വിസിടെർസ് ബെഞ്ചില് ഒരു ചെറിയ പേപ്പർ കഷ്ണവും കുറച്ച് പൈസയും കണ്ടു … ഡോക്ടര് അത് എടുത്തു , മടക്കി വച്ച ആ പേപ്പർ തുറന്നു നോക്കി
(തമിഴിൽ എഴുതിയത് ഞാൻ മലയാളത്തിൽ തർജമ ചെയ്യാം )
“ഡോക്ടര് , ഞങ്ങളോട് ക്ഷെമിക്കണം ,വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് അയാളെ അവിടെ വിട്ട് പോകുന്നത് , ഞങ്ങള് എല്ലാവരും ദിവസ കൂലിക്കാരാണ്, ഒരു ദിവസം പണി മുടങ്ങിയാൽ വീട്ടില് പട്ടിണി ആവും . കൂടുതല് ഇല്ലെങ്കിലും ഞങ്ങളാല് ആവുന്ന പൈസ അവിടെ വെച്ചിട്ടുണ്ട് അയാളുടെ ചികിൽസക്കയി , പിന്നെ പോലീസിൽ അറിയിക്കുമ്പോള് ദയവു ചെയ്തു അയാളെ ഇവിടെ കൊണ്ട് വന്നത് ഞങ്ങള് ആണെന്ന് പറയരുത് .”

ആ നോട്ട് വായിച്ച് ഡോക്ടർക്ക് ദേഷ്യം വന്നു , പിന്നെ ആ പൈസ എണ്ണി നോക്കി . 800 രൂപ ഉണ്ട് .
അയാള് അതും കോണ്ട് അർജുൻ കിടക്കുന്ന മുറിയിലേക്ക് പോയി ,
അർജുൻടെ മുഖം മുഴുവന് ബാൻഡ്-ഐട് കൊണ്ട് നിറഞ്ഞു ഇരിക്കുകയായിരുന്നു . തലയില് ഹോറിജഹോനടൽ ആയി ഒരു കെട്ട് , താടിയും തലയും കൂട്ടി വെർട്ടിക്കൽ ആയി ഒരു കെട്ട് , കണ്ണിന് താഴെ കവിളി ഒരു ബാൻഡ്-ഐട് , അങ്ങനെ മൊത്തം മുഖം കാണാൻ കഴിയാത്ത പോലെ ആക്കി വെച്ചിട്ടുണ്ട് .. അവനെ കൊണ്ട് വരുമ്പോള് മുഖം മുഴുവന് രക്തം ആയിരുന്നു അതുകൊണ്ട് ഡോക്ടർക്ക് അവന്റെ മുഖം ആത്രക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല .

“ഡാ മനു .” മനുവിന്റെ റൂമിൻടെ ഡോറില് മുട്ടുകയായിരുന്നു ഗിരി
ശബ്ദം കേട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ് മനു മൊബൈൽ നോക്കി.
“ 6 മണിയോ,മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂല.”
വാതിൽ തുറന്ന് പുറത്ത് ഗിരിയെ കണ്ടു.
“ ആഹ് ചേട്ടനോ, ചേട്ടനെന്താ രാവിലേ തന്നെ?.”
ഉറക്കം കളഞ്ഞതിന്റെ നീരസം മനു പ്രകടിപ്പിച്ചു..
“ഇങ്ങനെ ഒരു ഒറക്ക പ്രാന്തൻ.”
അകത്തേക്ക് കയറിയ ഗിരി കട്ടിലിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *